മമ്മൂട്ടി സാര്‍ വന്നു പറഞ്ഞു, ഈ സിനിമയ്ക്ക് അങ്ങനെ വലിയ അഭിനയം ഒന്നും വേണ്ട: കനിഹ പറയുന്നു

മമ്മൂട്ടി ചിത്രം പഴശ്ശിരാജയില്‍ അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് നടി കനിഹ. പഴശ്ശിരാജയില്‍ അഭിനയിക്കുമ്പോള്‍ പേടിയായിരുന്നു. അതിനാല്‍ താന്‍ അധികം മിണ്ടാതെ ഇരിക്കുകയായിരുന്നു എന്നാണ് കനിഹ പറയുന്നത്. തെറ്റുകളൊക്കെ പറഞ്ഞ് തന്ന് മമ്മൂട്ടി തന്നെ കംഫര്‍ട്ടിള്‍ ആക്കിയതിനെ കുറിച്ചാണ് താരം ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മമ്മൂട്ടി സാര്‍ കേരളത്തിന്റെ സൂപ്പര്‍സ്റ്റാറല്ലെ. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നതിന് മുമ്പ് അത്രയും വലിയൊരു താരത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയിരുന്നില്ല. ആദ്യമായാണ് ഒരു മെഗാസ്റ്റാറിന്റെ കൂടെ അഭിനയിച്ചത്. മമ്മൂക്കയുടെ കൂടെ പഴശ്ശിരാജയില്‍ ആദ്യ രണ്ട് സീനില്‍ അഭിനയിക്കുമ്പോള്‍ ഭയങ്കര പേടിയായിരുന്നു.

Kerala Varma Pazhassiraja - Disney+ Hotstar

താന്‍ അധികം മിണ്ടാതെ ഇരുന്നു. ആക്ഷന്‍ എന്ന് പറയുമ്പോള്‍ മാത്രം ഡയലോഗ് പറയും. ചിത്രത്തില്‍ താന്‍ ആദ്യം അഭിനയിച്ച രീതി കണ്ട് മമ്മൂട്ടി സാര്‍ പറഞ്ഞു, ഈ സിനിമയ്ക്ക് അങ്ങനെ വലിയ അഭിനയം ഒന്നും വേണ്ട. സാധാരണ പോലെ അഭിനയിക്കുക എന്ന്. എന്തെങ്കിലും തെറ്റുകളൊക്കെ വന്നാല്‍ അദ്ദേഹം പറഞ്ഞു തരും.

Pazhassi Raja Photos: HD Images, Pictures, Stills, First Look Posters of Pazhassi  Raja Movie - FilmiBeat

Read more

പിന്നെ സെറ്റില്‍ താന്‍ അദ്ദേഹവുമായി കംഫര്‍ട്ടബിളായി. പേടിയെല്ലാം മാറി. മമ്മൂട്ടി സാറിന്റെ ചില നിര്‍ദേശങ്ങള്‍ തനിക്ക് നന്നായി ഉപകരിച്ചു. മമ്മൂട്ടി സാര്‍ വളരെ ഫ്രണ്ട്ലിയാണ്. താനൊരു പുതുമുഖമാണ് എന്ന രീതിയലല്ല അദ്ദേഹം തന്നെ കണ്ടത്. അഭിനയം പഠിക്കുന്ന ഒരാളെന്ന രീതിയിലാണ് അദ്ദേഹം തന്നെ കണ്ടത് എന്നും കനിഹ പറഞ്ഞു.