'ആ ഭയം ഞാന്‍ ഉപേക്ഷിച്ചു, ഒന്നിനും ആ ശരിയായ നിമിഷത്തിനായി കാത്തിരിക്കരുത്..'; ഹാര്‍ലി ഡേവിഡ്സണില്‍ കുതിച്ച് കനിഹ

ഭയം ഉപേക്ഷിച്ച് ബൈക്ക് ഓടിച്ച വിശേഷങ്ങള്‍ പങ്കുവച്ച് നടി കനിഹ. ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങളും ഓടിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തു കൊണ്ടാണ് താന്‍ ബൈക്കോടിച്ച വിശേഷം കനിഹ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

”സന്തോഷം.. ഈ വലിയ ബൈക്കുകള്‍ ഓടിക്കാന്‍ പഠിക്കാന്‍ എപ്പോഴും ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനിടയില്‍ ഭയം വന്നു.. ഇന്ന് ഞാന്‍ ആ ഭയം ഉപേക്ഷിച്ചു, ഈ രാക്ഷസനോടൊപ്പം യഥാര്‍ത്ഥ സന്തോഷവും ആവേശവും അനുഭവിച്ചു” എന്ന് കനിഹ കുറിച്ചു.

‘ഒന്നും പഠിക്കാന്‍ ഒരിക്കലും വൈകിയിട്ടില്ല! ആ ശരിയായ നിമിഷത്തിനായി കാത്തിരിക്കരുത്.. ഓരോ നിമിഷവും നിങ്ങളുടേതാക്കുക” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകള്‍ പങ്കുവച്ചിരിക്കുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘ബ്രോ ഡാഡി’യാണ് കനിഹയുടെ ഇനി പുറത്തിറങ്ങിനിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന്. ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്ന ‘പാപ്പന്‍’ എന്ന ചിത്രത്തിലും കനിഹ അഭിനയിക്കുന്നുണ്ട്.

View this post on Instagram

A post shared by Kaniha (@kaniha_official)

Latest Stories

ഐപിഎല്‍ 2025: സഞ്ജുവിന്‍റെ രാജസ്ഥാന്‍ മുംബൈയെ പോലെ ശക്തം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

"അവന്മാർ ഈ ടീം വെച്ച് പ്ലെഓഫിലേക്ക് കടന്നില്ലെങ്കിൽ വൻ കോമഡി ആകും"; തുറന്നടിച്ച് ആകാശ് ചോപ്ര

ബിജെപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആരെയും വെറുതെ വിടില്ല; മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ

അദാനി വിഷയത്തിൽ ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു

'ടര്‍ക്കിഷ് തര്‍ക്കം' തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം

'പരസ്യ പ്രസ്താവനകള്‍ പാടില്ല'; ബിജെപിയിലെ തര്‍ക്കത്തിൽ ഇടപെട്ട് കേന്ദ്ര നേതൃത്വം, ചർച്ച നടത്തും

10 കോടി തന്നിട്ട് പോയാ മതി; നയന്‍താരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയില്‍

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്

അഞ്ച് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ; മഹാരാഷ്ട്രയില്‍ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും

നവീൻ ബാബുവിന്റെ മരണം; കേസ് ഡയറി സമർപ്പിക്കണമെന്ന് കോടതി, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ 9ന് വാദം