ഒരു ശരാശരി മദ്യപാനിക്കും മുകളിലായിരുന്നു ഞാന്‍, പക്ഷേ..; കുറിപ്പ് പങ്കുവെച്ച് കണ്ണന്‍ സാഗര്‍

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ശ്രദ്ധേയനായ താരം കണ്ണന്‍ സാഗര്‍ ഇരുപത്തിയെട്ടാമത് വിവാഹ വാര്‍ഷികത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് രസകരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

കണ്ണന്റെ കുറിപ്പ്

എന്റെ ജീവിത യാത്രയില്‍ ഇരുപത്തിയെട്ടുവര്‍ഷം മുമ്പ് കൂടെകൂടിയതാ ഈ ദിനത്തില്‍ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രാങ്കണത്തില്‍ വെച്ച്, അല്ല ഞാന്‍ കൂട്ടായ് കൂടിയതാണ് ചെങ്ങന്നൂരുകാരി ഗീതയോടൊപ്പം…

ഇഷ്ട്ട വിനോദം ചെറിയ വഴക്കുകള്‍, ഇഷ്ട്ട ഭക്ഷണം അവള്‍ തരുന്നത്, ഇഷ്ട്ട വസ്ത്രം അത് അവള്‍ തിരഞ്ഞെടുക്കും, നിത്യവും കേള്‍ക്കുന്ന വാക്ക് ‘ഇങ്ങനെ ഇരുന്നാല്‍ മതിയോ, പരിപാടിക്ക് പോകാതെ എങ്ങനാ ജീവിക്കുക’, വല്ലപ്പോഴും ഞാന്‍ പറയുന്ന വാക്ക് ‘ ഇങ്ങനാണേല്‍ ഞാന്‍ എവിടേലും ഇറങ്ങിപോകും’…

ഒരു ശരാശരി മദ്യപാനിക്കും മുകളിലായിരുന്നു ഞാന്‍, ഒരു മികച്ച പുകവലിക്കാരനിലും മികച്ചവനായിരുന്നു ഞാന്‍, ആ സമയം അത്യാവശ്യം ചെറു രോഗങ്ങള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു ഞാന്‍, അപ്പോഴും ഞാന്‍ അവളോട് പറഞ്ഞിരുന്നു, ജീവിക്കാനുള്ള നെട്ടോട്ടമല്ലേ ഇതൊന്നും ഇല്ലാതെ പറ്റില്ല, കൂടൊള്ളവര്‍ എന്നിലും മികച്ചവരാ ദുശീലങ്ങളില്‍ അവര്‍ക്കൊപ്പം അല്ലെങ്കിലും അടുത്തെങ്കിലും ഞാന്‍ എത്തെണ്ടേയെന്നു പറയും,
ആയിക്കോ അവര്‍ക്കൊപ്പമോ മാറ്റാര്‍ക്കൊപ്പമോ പൊക്കോ, ഓട്ടത്തിനിടയില്‍ ഒന്നുവീണുപോയാല്‍ ഒരു കൈത്താങ്ങിന് ഇക്കൂട്ടര്‍ വന്നാമതി,
ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങള്‍ ഒന്ന് പറക്കമുറ്റിയിട്ടു, അവര്‍ക്കൊപ്പം അച്ഛന്‍ കൈപിടിച്ച് കുറേ യാത്രചെയ്തിട്ടു, അവര്‍ക്കൊരു അഭിമാനിയായി, ബഹുമാന്യനായി, മാതൃകയായി സ്‌നേഹനിധിയായി എപ്പോഴും ഉണ്ടാവണമെന്ന ഒരു കുഞ്ഞു ആഗ്രഹം മാത്രമാണ് അവള്‍ക്കുള്ളത് എന്നെപ്പോഴും പറയും,

ഈ വിലക്കപ്പെട്ട കനികള്‍ കഴിക്കരുതേ എന്നു നിരന്തരം ഞാന്‍ പറയുന്നില്ല ഒന്ന് കുറച്ചുകൂടെയെ ന്നവള്‍,..
ആദ്യം കുറേ വാശിയായി,വാശിക്ക് ഊശിയായി ഒന്ന് കിടന്നുപോയി, ഒന്ന് ക്ഷീണിതനായി, ഒന്ന് പരവശനായി, ജീവിതത്തോട് ഒരു വെമ്പാലായി, താളം തെറ്റുന്നപോലെ, ഞാന്‍ പ്രതീക്ഷയോടെ കാത്തവരെ ആരേയും കാണുന്നില്ല, പണത്തിന്റെയും ആഹാരത്തിന്റെയും ദൗര്‍ലഭ്യം നന്നായി വീശിതുടങ്ങി, അപ്പോഴും കൂടെ നിന്നു ഒരു ധൈര്യവും ആവേശവും കടലോളം സ്‌നേഹവും എന്റെ കുഞ്ഞുങ്ങളുടെ അമ്മ എനിക്ക് നല്‍കി..
തിരിച്ചറിവുകള്‍ കാലം എനിക്ക് കാട്ടിത്തന്നു ദുശീലങ്ങള്‍ ഒന്നൊന്നായി ഞാന്‍ നിര്‍ത്തി അതും പൂര്‍ണ്ണമായി, ഇതിനെല്ലാം പിന്നില്‍ ദേ എന്റെ കൂടെ ഞാന്‍ ചേര്‍ത്തു പിടിച്ചിരിക്കുന്ന ഈ സഖിയുടേതാണ്,
എന്റെ കുഞ്ഞു കുഞ്ഞു നേട്ടങ്ങള്‍ക്ക്, കോട്ടങ്ങള്‍ക്ക് ഒരു വഴികാട്ടിയും, എന്റെ കുഞ്ഞു കഴിവിന്റെ കടുത്ത ആരാധികയും മാര്‍ഗ്ഗദര്‍ശിയും എന്റെ ജീവന്‍ടോണും ഇവളാണ്…
അവള്‍ എന്നും സന്തോഷത്താലും, സ്‌നേഹത്താലും, ലാളനയാലും ഇരുന്നാല്‍ മാത്രമേ എന്റെ കുഞ്ഞുകുടുംബം സന്തുഷ്ടമായി ഇരിക്കൂ, പ്രിയതമക്കു ആയുരാരോഗ്യ സൗഖ്യം ഭവ…

Latest Stories

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍