അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന മക്കള്‍, ഭാര്യയുടെ മൃതദേഹത്തിന് സമീപം വാവിട്ട് കരയുന്ന ഉല്ലാസ്; ആശയുടെ മരണത്തെപ്പറ്റി നടന്റെ കുറിപ്പ്

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയായിരുന്നു യുവതിയുടെ മരണാനന്തര ചടങ്ങുകള്‍ നടന്നത്.

ചടങ്ങില്‍ നടന്‍ കണ്ണന്‍ സാഗര്‍ പങ്കെടുത്തിരുന്നു. നടന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭാര്യയുടെ മൃതദേഹത്തിനരികില്‍ വിങ്ങിപ്പൊട്ടുന്ന ഉല്ലാസും, അമ്മയുടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്ന മക്കളും എല്ലാവരിലും നോവ് പടര്‍ത്തിയെന്ന് അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചലനമറ്റ ഭാര്യയുടെ സമീപം ഒരു കസേരയില്‍ കരഞ്ഞു വീര്‍ത്തുകെട്ടിയ നനവ് പൊടിയുന്ന ഒന്ന് വിങ്ങിപൊട്ടാന്‍ ഉറക്കെ കരയാന്‍ വെമ്പിനില്‍ക്കുന്ന കണ്ണുകളാല്‍ നിസഹായാവസ്ഥയില്‍ മറ്റൊന്നും ശ്രദ്ധയില്‍ പെടാതെ, പെടുത്താന്‍ ശ്രെമിക്കാതെ തന്റെ പ്രിയതമയുടെ വിയോഗം വിശ്വസിക്കാനാകാതെ എന്തക്കെയോ ആലോചനയുടെ, ചിന്തകളുടെ, ഓര്‍മ്മകളുടെ വലയത്തില്‍ കുടുങ്ങിയ മനസ്സുമായി ആ സഹപ്രവത്തകന്‍ ഇരിക്കുന്നു,തങ്ങളുടെ സ്‌നേഹനിധിയോ, പ്രിയപ്പെട്ടതോ ആയ സഹോദരിയെ, സുഹൃത്തിനെ, അയല്‍വക്കം കാരിയെ ഒരു നോക്ക് കാണുവാന്‍ നിശബ്ദതയുടെ അകമ്പടിയാല്‍ അടക്കി പിടിച്ച വിതുമ്പലോടെ നിരനിരയായി വന്നുപോകുന്ന സ്‌നേഹിതര്‍,ചിലരുടെ കണ്ണുകള്‍ നിറയുന്നു, ചിലര്‍ സാരിതലപ്പുകൊണ്ടു, മറ്റ് ചിലര്‍ കയ്യില്‍ കരുതിയ തുണ്ടം തുണികൊണ്ടും കണ്ണുകള്‍ തുടച്ചും, ആ കൂട്ടുകാരിക്കൊപ്പമോ, സഹോദരിക്കൊപ്പമോ, ആ അയല്‍ക്കാരിക്കൊപ്പമോ പങ്കുവെച്ച നിമിഷങ്ങളെ ഓര്‍ത്തു ഒന്ന് വിങ്ങിപൊട്ടുന്നു,

ചുറ്റുമിരിക്കുന്ന പ്രിയപ്പെട്ട ബന്ധുജനങ്ങളുടെ ഇടയില്‍ തന്റേതായ രണ്ട് ആണ്‍മക്കള്‍ കസേരയില്‍ ഇരുന്നു അടുത്ത നിമിഷം ആ വീട്ടില്‍ നിന്നും തങ്ങളെ പോറ്റി വളര്‍ത്തിയ അമ്മ യാത്രയാകുന്നതും ആ ഇറക്കം ഒരിക്കലും തിരിച്ചു വരാത്ത യാത്രയാകുമെന്നും ഇടക്ക് ഓര്‍ത്തു ഓര്‍ത്തു കരയുന്ന മക്കള്‍,പുറത്തു ആ സഹോദരിയെ യാത്രയാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു,തളര്‍ന്നിരിക്കുന്ന സഹപ്രവര്‍ത്തകന്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നു പെട്ടന്ന് വണ്ടി തയ്യാറായി അദ്ദേഹം ആശുപത്രിയിലേക്ക്,ദുഃഖത്തിന്റെ ഭാരത്താല്‍ മനസ്സിനും തലക്കും ശരീരത്തിനും താങ്ങാവുന്നതിലും വേദന നിറയുന്നു നിയന്ത്രണം ലക്ഷ്യമില്ലാതെ ആകുന്ന തോന്നലുകള്‍,നോവിന്റെ കൂടെ സൂചികൊണ്ടുള്ള കുത്തുകള്‍ വേദനകള്‍ അല്ലേയെന്നുള്ള മുഖഭാവത്താല്‍ ട്രിപ്പിട്ടു, മരുന്നുവെള്ളം ഒരാശ്വാസം കിട്ടുന്നെങ്കില്‍ നല്ലതല്ലേ എന്നു കൊണ്ടുവന്ന സഹപ്രവര്‍ത്തകര്‍..

നല്ലചൂടില്‍ തകരം കൊണ്ടുള്ള താത്കാലിക പന്തലില്‍ ഒരു നോക്ക് കാണുവാനും, സംസ്‌കാര ചടങ്ങില്‍ പങ്കുകൊള്ളാനുമായി, നാട്ടുകാരും ബന്ധുജനങ്ങളും, കലാസാംസ്‌കാരിക രാഷ്ട്രീയരംഗത്തുള്ള ഉന്നതരും, കൂട്ടുകാരും സഹപ്രവര്‍ത്തകരും നിറഞ്ഞു നില്‍ക്കുന്നു,കര്‍മ്മങ്ങള്‍ തുടങ്ങി പരേതാത്മാവിന് ശാന്തിക്കായി പ്രാര്‍ത്ഥനകളാല്‍ അന്തരീക്ഷം ശബ്ദമുഖരിതം, ഇനിയും കാണാത്തവര്‍ക്ക് കാണാം എന്നാരോ വിളിച്ചു പറഞ്ഞു, നിശബ്ദം,നിന്നവരുടെ ചങ്കുതകരുന്ന ഒരു കാഴ്ച പഠിച്ചും കളിച്ചും നടക്കുന്ന പ്രായത്തിലുള്ള രണ്ട് ആണ്‍മക്കള്‍ തങ്ങളുടെ ചലനമറ്റ അമ്മയെ കെട്ടിപിടിച്ചു പൊട്ടികരയുന്ന ആ നിമിഷം കണ്ടുനിന്നവരുടെ കണ്ണുകള്‍ ഈറനണിയിച്ചു, കൂടെ സഹപ്രവര്‍ത്തകന്‍ കുഞ്ഞുങ്ങളെ കെട്ടിപിടിച്ചു വാവിട്ടകരച്ചിലും,ഭാര്യയുമായി, അമ്മയുമായിയുള്ള ആ ബന്ധത്തിന്റെ ആഴവും, സ്‌നേഹവും ആത്മാര്‍ത്ഥതയും ജീവനായികണ്ടതും വിട്ടുപിരിയാന്‍ വയ്യാത്തത്ര മനസ്സും ഇനിയില്ല എന്ന തോന്നലുകളും എന്തിന് നീയിതു ചെയ്തു എന്ന പദംപറച്ചിലും ആ ഹൃദയം തകരുന്ന രംഗവും കാഴ്ചക്കാര്‍ക്ക് നല്ല നോവുള്ള മനസ് തകരുന്ന അനുഭവമായിരുന്നു,..

അവസാനയാത്രയുടെ പരിയവസാനം സംസ്‌കാരചടങ്ങുകളിലേക്ക്,ഇത് കഴിയലും വീണ്ടും സഹപ്രവര്‍ത്തകന്‍ ബാക്കിയിരിക്കുന്ന മരുന്നുവെള്ളം വീണ്ടും ശരീരത്തില്‍ നിറക്കാന്‍ ഉറക്കമില്ലാത്ത രാവുകളും ഭക്ഷണം കഴിപ്പ് തീരെയില്ലാത്ത ദിനങ്ങളും ശരീരത്തിന് ഊര്‍ജ്ജം ഇല്ലായിമയും അദ്ദേഹത്തെ അവശനാക്കിയിരിക്കുന്നു, സ്വാന്തനപ്പെടുത്തി, വിധിയെ പഴിച്ചും ഇടക്ക് ഇനിയും വരാം നമുക്ക് ഒന്നിച്ച് പൊട്ടിച്ചിരിപ്പിക്കുന്ന തമാശകള്‍ വീണ്ടും പ്രേക്ഷകര്‍ക്ക് വിളമ്പി ദുഃഖങ്ങള്‍ മറക്കാമെന്നു ഒന്ന് തലയില്‍ തലോടി ഞാനും തിരിച്ചു എന്റെ വീട്ടിലേക്ക്…മനസ് മരവിച്ചു നല്ല വേദനയാല്‍ തകര്‍ന്നിരിക്കുന്നു എന്റേയും സഹപ്രവര്‍ത്തകന്‍ കൂടിയായ ഉല്ലാസ് പന്തളം, സംഭവിക്കാനുള്ളത് സംഭവിച്ചു, കെട്ടിചമച്ചതും, കെട്ടാതെ ചമച്ചതും ഊഹാപോഹങ്ങള്‍ കുത്തിനിറച്ചും വല്ലായ്മകളും ഇല്ലായ്മകളും പറഞ്ഞു പരത്തിയും വാര്‍ത്തകള്‍ ആഘോഷമാക്കുന്നവര്‍ ധര്‍മ്മവും മനസാക്ഷിയും കൈവിടാതെ മാദ്ധ്യമസത്യം പുലര്‍ത്തുക, അല്‍പ്പം കാറ്റും വെളിച്ചവും അദ്ദേഹത്തിന് നല്‍കാം ഒരു കലാകാരന്‍ എന്ന പരിഗണന നല്‍കി, തകരുന്ന മനസുകള്‍ക്ക് ഒരു സ്വാന്തനമാകാം…പ്രിയ സോദരിക്ക് കണ്ണീര്‍ പ്രണാമം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം