സംവിധായകന്‍ ജിതിന്‍ ലാലിനോട് ക്ഷമ ചോദിച്ച് ‘കണ്ണൂര്‍ സ്‌ക്വാഡ്’ സിനിമയുടെ സംവിധായകന്‍ റോബി വര്‍ഗീസ് രാജ്. കണ്ണൂര്‍ സ്‌ക്വാഡ് സിനിമയെ കുറ്റം പറഞ്ഞ ഒരു സംവിധായകനെ കുറിച്ചുള്ള റോബി വര്‍ഗീസ് രാജിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.
പത്മ തിയേറ്ററിനുള്ളില്‍ സിനിമ കാണാന്‍ എത്തിയപ്പോഴാണ് ഒരു സംവിധായകന്‍ സിനിമയുടെ ക്ലൈമാക്‌സിനെ കുറ്റം പറയുന്നത് കേട്ടത് എന്നായിരുന്നു റോബി വര്‍ഗീസ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. പിന്നാലെ ഈ സംവിധായകനെ തേടി മമ്മൂട്ടി ആരാധകര്‍ അടക്കം രംഗത്തെത്തിയിരുന്നു.
റോബിന്‍ വര്‍ഗീസ് രാജിന്റെ വാക്കുകള്‍:
എന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം സംഭവങ്ങള്‍ എല്ലായിടങ്ങളിലും നടക്കുന്നതാണെന്ന് ഞാന്‍ മനസിലാക്കണമായിരുന്നു. മാത്രമല്ല ആ അഭിമുഖത്തില്‍ എന്റെ വികാരം നിയന്ത്രിക്കാനും സാധിക്കാതെ വന്നു. ഞാന്‍ പറഞ്ഞ ആളുകളുടെ പേരുകള്‍ തിരഞ്ഞു പോകുന്നവരോട് ഒരു അപേക്ഷയുണ്ട്.
ദയവ് ചെയ്ത് ഇനി ഇതിന് പുറകെ പോകരുത്. നമുക്ക് നമ്മുടെ മറ്റ് പ്രവൃത്തികളില്‍ ശ്രദ്ധ തിരിക്കാം. ഈ കുറച്ച് മണിക്കൂറുകളില്‍ നിങ്ങള്‍ക്ക് സംഭവിച്ച ബുദ്ധിമുട്ടുകളില്‍ ജിതിന്‍ ലാലിനോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. കാരണം നിങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിനാണ് ഇത്രയധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. ജിതിന്‍ എന്റെ അടുത്ത സുഹൃത്താണ്.
കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്ത ശേഷം എന്നെ ആദ്യ വിളിച്ച് അഭിനന്ദിക്കുന്ന ഒരാള്‍ കൂടിയാണ് ജിതിന്‍. ആ പേരിനായുള്ള വേട്ടയാടല്‍ നിര്‍ത്തൂ. ഇതൊരു അപേക്ഷയാണ്. റോബി വര്‍ഗീസിന് മറുപടിയുമായി ജിതിനും എത്തി. തന്നെയും തന്റെ ടീമിനെയും ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ഊഹാപോഹങ്ങള്‍ ഇതോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റോബിക്ക് നന്ദി പറയുന്നു.