ഐഎഫ്എഫ്കെ 2023: 'ആഗ്ര' സംസാരിക്കുന്നത് അടിച്ചമർത്തപ്പെടുന്ന ഇന്ത്യൻ ലൈംഗികതയെ കുറിച്ച്

ആദ്യ സിനിമയായ ‘തിത്‌ലി’ എന്ന സിനിമയിലൂടെ ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനമുണ്ടാക്കിയെടുത്ത സംവിധായകനാണ് കനു ബേൽ. 2014 ൽ പുറത്തിറങ്ങിയ ചിത്രം കാൻ ഉൾപ്പെടെ ഒരുപാട് അന്താരാഷ്ട്ര വേദികളിൽ പ്രദർശിപ്പിച്ചിരുന്നു. കാൻ ചലച്ചിത്ര മേളയിൽ ക്യാമറ ഡി ഓർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്ത ചിത്രമായിരുന്നു തിത്‌ലി.

Titli (2014 film) - Wikipedia

കനു ബേലിന്റെ രണ്ടാമത്തെ ഫീച്ചർ ചിത്രമായ ‘ആഗ്രയും’ കാൻ ഫിലിം ഫെസ്റ്റിവലിലെ ഡയറക്ടേഴ്സ് ഫോർട്ട്നൈറ്റ് വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് കാനിലെ പ്രദർശനത്തിന് ശേഷം ചിത്രത്തിന് ലഭിച്ചത്. ഈ വർഷത്തെ ഐഎഫ്എഫ്കെയിലെ അന്താരാഷ്ട മത്സര വിഭാഗത്തിലും ചിത്രം മാറ്റുരയ്ക്കുന്നുണ്ട്. അടിച്ചമർത്തപ്പെടുന്ന ഇന്ത്യൻ യുവതയുടെ ലൈഗികതയാണ് ആഗ്ര പ്രമേയമാക്കുന്നത്.

Agra (2023 film) - Wikipedia

കാമസൂത്രയുടെ ദേശക്കാരാണ് നാം. എന്നാൽ ഇന്ത്യയിൽ യുവജനങ്ങളടക്കം എല്ലാ പ്രായത്തിലുള്ളവരുടെയും ലൈംഗികത കൂടുതൽ അടിച്ചമർത്തപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് സംവിധായകൻ കനു ബേൽ പറയുന്നത്.

Kanu Behl – Movies, Bio and Lists on MUBI

കനു ബേൽ

“ആഗ്ര നഗരത്തിൽ മാത്രമല്ല, നമ്മുടെ രാജ്യത്ത് തന്നെ പരിമിതമായ ഇടമേ ഉള്ളൂ. 1.4 ബില്യൺ ആളുകൾ പരിമിതമായ സ്ഥലത്ത് തിങ്ങിപ്പാർക്കുന്ന രാജ്യമാണിത്. സ്ഥലപരിമിതി, അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിക്കാനുള്ള പരിമിതി, അതിജീവനത്തിനായി ദിനേന പൊരുത്തേണ്ടിവരുന്ന സാഹചര്യം… ഇത്തരം ജീവിതസാഹചര്യങ്ങളാണ്. ഒരുപാട് പേർ ദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട രാജ്യമാണ്. ചൈനയിൽ വലിയ ജനസംഖ്യയുണ്ടെങ്കിലും അവർക്ക് ധാരാളം ഭൂമിയുണ്ട്.

IFFM - Agra (Hindi, Eng Sub) | HOYTS Cinemas

വളരുന്ന വലിയ സമ്പദ് വ്യവസ്ഥ എന്നാണ് നമ്മുടെ അവകാശവാദം. സത്യസന്ധമായി അവകാശപ്പെടുകയാണെങ്കിൽ നമ്മുടെ സംസ്കാരം, പൈതൃകം എന്നിവയെ യുക്തിയുടെ കണ്ണിൽകൂടി കാണുകയാണ് വേണ്ടത്. മുകളിൽപ്പറഞ്ഞ എല്ലാ വിഷയങ്ങളും സത്യസന്ധമായി ചർച്ച ചെയ്യപ്പെടുകയും വേണം. ‘ആഗ്ര’യിൽ നമ്മുടെ ലൈംഗികതയെയും രഹസ്യജീവിതത്തെയുംസ്ഥലമില്ലായ്മ എന്ന ഇന്ത്യൻ യാഥാർഥ്യത്തിന്റെ ലെൻസിലൂടെ നോക്കിക്കാണുക ആയിരുന്നു എന്റെ ഉദ്ദേശ്യം” എന്നാണ് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ കനു ബേൽ പറയുന്നത്.

മനോജ് ബാജ്പേയിയെ മുഖ്യ കഥാപാത്രമാക്കി ക്രൈം ജേർണലിസം പ്രമേയമാവുന്ന ‘ഡെസ്പാച്ച്’ എന്ന ചിത്രമാണ് കനു ബേലിന്റെതായി ഇനി വരാനിരിക്കുന്ന ചിത്രം.