സ്റ്റാഫ് കഴിക്കുന്ന അതേ ഭക്ഷണം തന്നെയാണ് കരീനയും സെയ്‌ഫും കഴിക്കുന്നത്, എത്രയോ തവണ എല്ലാവരും ഒരുമിച്ചും കഴിച്ചിട്ടുണ്ട്; വെളിപ്പെടുത്തി തൈമൂറിന്റെ കെയർടേക്കർ

ജനിച്ച ഉടൻ തന്നെ ഇൻ്റർനെറ്റ് സെലിബ്രിറ്റിയായി മാറിയ കുട്ടിയാണ് കരീന കപൂറിൻ്റെയും സെയ്ഫ് അലി ഖാൻ്റെയും മകൻ തൈമൂർ. തൈമൂറിനൊപ്പം പീഡിയാട്രിക് നഴ്‌സ് ആയ ലളിത ഡിസിൽവയും തിരിച്ചറിയപ്പെടാൻ തുടങ്ങിയിരുന്നു. കരീനയും സെയ്ഫും ഉദാരമതികളായ തൊഴിലുടമകളായിരുന്നുവെന്ന് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ പറയുകയാണ് ലളിത ഡിസിൽവ.

അഭിനേതാക്കൾക്കായി പാകം ചെയ്ത അതേ ഭക്ഷണം തന്നെയാണ് സ്റ്റാഫിനും വിളമ്പുന്നത് എന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിൽ അവർ എങ്ങനെ വീട് മുന്നോട്ട് കൊണ്ടുപോകുന്നു എന്നും ലളിത പറഞ്ഞു. മാത്രമല്ല, പ്രതിമാസം 2.5 ലക്ഷം രൂപ പ്രതിഫലം ലഭിക്കുന്നുണ്ട് എന്ന അഭ്യൂഹങ്ങളെക്കുറിച്ചും സംസാരിച്ചു.

‘അവർ വളരെ ലളിതമായ ആളുകളാണ്. ജോലിക്കാരും കരീനയും സെയ്ഫും ഞങ്ങൾ എല്ലാവരും ഒരേ ഭക്ഷണം കഴിക്കുന്ന തരത്തിലാണ് പ്രഭാത ദിനചര്യ. ജീവനക്കാർക്ക് പ്രത്യേകം ഭക്ഷണം നൽകാറില്ല. ഒരേ ഗുണനിലവാരത്തിലുള്ള ഒരേ ഭക്ഷണം തന്നെയാണ് എല്ലാവരും കഴിക്കുന്നത്. പല അവസരങ്ങളിലും എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എത്രയോ തവണ ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട് എന്നും ലളിത പറഞ്ഞു.

നേരത്തെ കരീനയും ഇതേ കാര്യം പറഞ്ഞിരുന്നു. ‘കുട്ടികളുടെ നാനിമാർ അവരുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വീട്ടിൻ്റെ നിയമമാണ് എന്നാണ് താരം പറഞ്ഞത്. ‘എൻ്റെ ആൺകുട്ടികളുടെ നാനിമാർ അവരോടൊപ്പമാണ് ഭക്ഷണം കഴിക്കുന്നത്. കാരണം ഞാനും സെയ്ഫും അതിനെ അഭിസംബോധന ചെയ്ത രീതി അതാണ്. കാരണം തൈമൂറും ജെഹും ഇതിനകം തന്നെ ‘നിങ്ങൾ എന്തിനാണ് അവിടെ ഇരിക്കുന്നത്? ഇവിടെ ഇരിക്കൂ,’ എന്ന് പറയാറുണ്ടെന്നും കരീന പറഞ്ഞു.

സെയ്ഫ് ഒരു മികച്ച പാചകക്കാരനാണെന്നും പട്ടൗഡിയിൽ പോകുമ്പോൾ അദ്ദേഹം പലപ്പോഴും പാചകം ചെയ്യാറുണ്ടെന്നും ലളിത പറഞ്ഞു. ‘സെയ്ഫ് സാറിന് പാചകം ചെയ്യാൻ ഇഷ്ടമാണ്. അവൻ വളരെ നന്നായി പാചകം ചെയ്യും. എനിക്ക് നോൺ വെജിറ്റേറിയൻ ഭക്ഷണമില്ല, പക്ഷേ അവൻ വളരെ നന്നായി പാചകം ചെയ്യും. അവൻ സ്പാഗെട്ടി, പാസ്ത, ഇറ്റാലിയൻ ഭക്ഷണം എന്നിവയും വളരെ നന്നായി പാചകം ചെയ്യാറുണ്ട്’ എന്നും ലളിത പറഞ്ഞു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം