ബോളിവുഡ് താരം കരീനയുടെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമാണ അനന്ത് ബാലാനി, സുധീര്‍ മിശ്ര എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ‘ചമേലി’
ചിത്രത്തില്‍ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷത്തിലാണ് കരീന എത്തിയത്. തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്തരമൊരു ‘അപകടസാദ്ധ്യതയുള്ള’ വേഷം തിരഞ്ഞെടുത്തത് അന്ന് ആളുകളെ അത്ഭുതപ്പെടുത്തിയിരുന്നു.
ചമേലിയിലെ കഥാപാത്രത്തിന് വേണ്ടി താന്‍ എടുത്ത തയ്യാറെടുപ്പിനെ കുറിച്ച് കരീന, ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചമേലിയായി മാറാന്‍ മുംബൈയില്‍ ചുവന്നതെരുവില്‍ വരെ പോയി ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ പഠിച്ചുവെന്നാണ് കരീന പറയുന്നത്.
‘കഥാപാത്രത്തിനായി ഞാന്‍ രാത്രിയില്‍ മുംബൈയിലെ മിക്ക റെഡ് ലൈറ്റ് പ്രദേശങ്ങളും സന്ദര്‍ശിച്ചു. എന്റെ കാറിനുള്ളിരുന്ന് ഈ ലൈംഗിക തൊഴിലാളികളെ നിരീക്ഷിച്ചു. അവരുടെ പെരുമാറ്റരീതികള്‍, അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, അവര്‍ ഇടപാടുകാരുമായി എങ്ങനെ സംസാരിക്കുന്നു എന്നൊക്കെ ഞാന്‍ പഠിക്കാന്‍ ശ്രമിച്ചു’, കരീന പറഞ്ഞു.
Read more
ചമേലിയിലെ വേഷം ആദ്യം കരീന നിരസിച്ചിരുന്നു. മാതാപിതാക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലായിരുന്നു താരം.