'ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് വളർന്നത്'; ഖാൻമാരുമായുള്ള തൻ്റെ ബന്ധത്തെക്കുറിച്ച് കരിഷ്മ കപൂർ

90 കളിലും 2000 കളുടെ തുടക്കത്തിലും ബോളിവുഡിലെ ഒരു ശക്തമായ താരമായിരുന്നു കരിഷ്മ കപൂർ. തൻ്റെ കരിയറിൽ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ എന്നീ മൂന്ന് ഖാൻമാരോടൊപ്പം പ്രവർത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ കരിഷ്മ കപൂർ അവരോടൊപ്പമുള്ള തൻ്റെ അനുഭവങ്ങൾ പങ്കുവച്ചിരുന്നു.

കരിഷ്മ പറഞ്ഞു, ‘ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് വളർന്നത്. അവരെല്ലാവരും വളരെ പ്രത്യേകതയുള്ളവരും പരസ്പരം വളരെ വ്യത്യസ്തരുമാണ് എന്നാണ് ഞാൻ കരുതുന്നത്. അവരുടെ വർക്ക് ചെയ്യുന്ന രീതി വളരെ വ്യത്യസ്തമാണ്, അതാണ് അവരുടെ പ്രത്യേകത.’ എന്നാണ് കരിഷ്മ പറഞ്ഞത്.

‘സൽമാൻ ഖാൻ രസിപ്പിക്കുന്നവനും തമാശക്കാരനുമാണ്. എന്നാൽ ഷോട്ടിൽ അദ്ദേഹം വളരെ ഗൗരവമുള്ളയാളാണ്. ഷാരൂഖ് വളരെ കഠിനാധ്വാനിയും നല്ല കഴിവുള്ള നടനുമാണ്. പിന്നെ, ആമിർ ഖാൻ ഒരു പെർഫെക്ഷനിസ്റ്റാണ്. ഇവരോടൊപ്പം പ്രവർത്തിച്ചപ്പോൾ എനിക്ക് ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. അതുകൊണ്ടാണ് ഞാൻ നടന്മാരെ നിരീക്ഷിക്കാൻ ഇഷ്ട്പെടുന്നത്. ഞാൻ അവരെ നിരീക്ഷിക്കുകയും അവരുടെ മികച്ച ഗുണങ്ങൾ സ്വീകരിക്കുകയും ചെയ്തു.

1996 ലെ റൊമാൻ്റിക് ചിത്രമായ രാജാ ഹിന്ദുസ്ഥാനിയിൽ ആമിർ ഖാനൊപ്പം കരിഷ്മ കപൂർ തൻ്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. ജാഗൃതി, നിശ്ചയ് തുടങ്ങിയ നിരവധി ചിത്രങ്ങളി കരിഷ്മ സൽമാനോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ജീത്, ജുദ്വാ, ബിവി നമ്പർ. 1, ഹം സാത്ത്-സാത്ത് ഹേ, ദുൽഹൻ ഹം ലേ ജായേംഗേ, ചൽ മേരേ ഭായ് എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

Latest Stories

"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്

അഖില്‍ അക്കിനേനിക്ക് വീണ്ടും വിവാഹനിശ്ചയം; നാഗചൈതന്യയുടെ വിവാഹത്തിന് മുമ്പ് പുതിയ വിശേഷം

നാട്ടികയിൽ 5 പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം; കുറ്റം സമ്മതിച്ച് പ്രതികൾ

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

സങ്കടം സഹിക്കാനാവാതെ മുഹമ്മദ് സിറാജ്; തൊട്ട് പിന്നാലെ ആശ്വാസ വാക്കുകളുമായി ആർസിബി; സംഭവം ഇങ്ങനെ

'ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാൻ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക ക്യാംപെയ്ൻ നടത്തും'; ഖാർഗെ

'നാണക്കേട്': ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്

'ദ വയറിന്റെ റിപ്പോർട്ട് തെറ്റിദ്ധാരണാജനകം'; മഹാരാഷ്ട്രയിലെ അഞ്ച് ലക്ഷം അധിക വോട്ട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും