പൊന്നിയിന്‍ സെല്‍വനെ ഉത്തരേന്ത്യക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല, ഒടുവില്‍ കാരണം കണ്ടെത്തി കാര്‍ത്തി

തമിഴ് സിനിമാ ചിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. ആദ്യ ഭാഗം 2022 സെപ്റ്റംബര്‍ 30 നാണ് തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ഉത്തരേന്ത്യയില്‍ മാത്രം അത്ര സ്വീകരിക്കപ്പെട്ടില്ല. ഇപ്പോഴിതാ പൊന്നിയിന്‍ സെല്‍വന്‍ പാര്‍ട്ട് 1 എന്തുകൊണ്ട് ഉത്തരേന്ത്യയിലെ പ്രേക്ഷകര്‍ സ്വീകരിച്ചില്ലെന്ന വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ കാര്‍ത്തി.

ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് കഥ മനസ്സിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. നിരവധി കഥാപാത്രങ്ങളുടെ പേരുകളുള്ള ഒരു നോവല്‍ വായിക്കുന്നു എന്ന് കരുതുക. പത്താം പേജില്‍ എത്തുമ്പോള്‍ അവയില്‍ ചില പേരുകള്‍ നിങ്ങള്‍ മറന്നു പോയോക്കാം. പിഎസ് 1ന്റെ കാര്യത്തിലും ഇത്തരത്തില്‍ സംഭവിച്ചിരിക്കാം’ – കാര്‍ത്തി പറഞ്ഞു.

എന്നാല്‍ പിഎസ് 1 ഒടിടിയില്‍ റിലീസ് ചെയ്ത ശേഷം നല്ല അഭിപ്രായം ലഭിച്ചെന്ന് കാര്‍ത്തി പറഞ്ഞു. ‘ഒടിടിയില് ചിത്രം കണ്ട ശേഷം അത് നല്ലതായി എടുത്തിട്ടുണ്ടെന്ന് പലരും പറഞ്ഞു. അതിനാല്‍ പൊന്നിയിന്‍ സെല്‍വന്‍ 2 റിലീസ് ചെയ്യുമ്പോള്‍ മികച്ച രീതിയിലുള്ള പ്രതികരണം ഉത്തരേന്ത്യയില്‍ ലഭിക്കും’ അദ്ദേഹം വ്യക്തമാക്കി.

വന്തിയതേവന്‍ എന്ന കഥാപാത്രത്തെയാണ് പൊന്നിയിന്‍ സെല്‍വനില്‍ കാര്‍ത്തി അവതരിപ്പിക്കുന്നത്. ഇഷ്ടപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ താന്‍ അങ്ങേയറ്റം ഭാഗ്യവാനാണെന്നും കാര്‍ത്തി പറഞ്ഞു.

Latest Stories

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ