നായികയായിരുന്നിട്ട് പോലും ഇരിക്കാന്‍ കസേര കിട്ടിയില്ല: കാര്‍ത്തിക കണ്ണന്‍

സീരിയല്‍ രംഗത്ത് വന്ന മാറ്റങ്ങളെ കുറിച്ച് മനസ്സ് തുറന്ന് നടി കാര്‍ത്തിക കണ്ണന്‍. പഴയ കാലത്ത് നായിക ആയിരുന്നെങ്കില്‍ പോലും സെറ്റില്‍ ഇരിക്കാന്‍ കസേര കിട്ടുന്നത് തന്നെ അപൂര്‍വ്വമായിരുന്നുവെന്ന് അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

‘അന്നൊക്കെ ഒരുപാട് കഷ്ടപ്പാടായിരുന്നു. ആദ്യമായി നായികയായി അഭിനയിക്കുന്ന സമയത്ത് നമ്മുക്ക് ട്രെയിനും ഫ്ളൈറ്റും ഒന്നുമില്ല. ടിഎ ആയിട്ട് തരുന്നത് ട്രാന്‍സ്പോര്‍ട്ട് ബസില്‍ യാത്ര ചെയ്യാനുള്ള പൈസയാണ്. ഇന്ന് പുതിയ ആളുകള്‍ വരെ ബെന്‍സില്‍ വന്നിറങ്ങുന്ന കാലമാണ്. ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പെട്ട് വന്നവരാണ്. അതിന്റെ ഗുണം നമുക്കുണ്ട്. അന്ന് നായികാ ആയിരുന്നിട്ട് പോലും സെറ്റില്‍ ഇരിക്കാന്‍ കസേര കിട്ടിയിട്ടില്ല,’

സീനിയര്‍ താരങ്ങള്‍ വരുമ്പോള്‍ നമ്മള്‍ എഴുന്നേറ്റ് കൊടുക്കും. പക്ഷെ ഇന്നത്തെ കുട്ടികള്‍ ഒന്നും അങ്ങനെ ചെയ്യില്ല. അവര്‍ അവിടെ തന്നെ അങ്ങനെ ഇരിക്കും. കാര്‍ത്തിക പറഞ്ഞു.

തന്റെ ‘വീട്ടുകാര്‍ വളരെ ഓര്‍ത്തോഡോക്‌സ് ആയിരുന്നുവെന്നും അതുകൊണ്ട് സിനിമ എന്നൊക്കെ പറഞ്ഞാല്‍ വിടുകയേ ഇല്ലായിരുന്നുവെന്നും അവര്‍ പറയുന്നു. ഈറന്‍ നിലാവ് എന്നായിരുന്നു ആദ്യ സീരിയലിന്റെ പേര്. അതിന് ശേഷം ഒരുപാട് സീരിയലുകളില്‍ നായിക ആയിട്ടും സെക്കന്‍ഡ് ഹീറോയിന്‍ ആയിട്ടുമൊക്കെ ചെയ്തു,’ കാര്‍ത്തിക പറഞ്ഞു.

നിലവില്‍ തൂവല്‍ സ്പര്‍ശം എന്നും സമ്മതം തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് കാര്‍ത്തിക.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി