ഒരു പണിയുമില്ലേല്‍ തെണ്ടാന്‍ പോയിക്കൂടേ; പ്രതികരിച്ച് നടി

സീരിയല്‍ താരങ്ങള്‍ക്കെതിരെയുള്ള ട്രോളുകള്‍ക്കെതിരെ നടി കാര്‍ത്തിക കണ്ണന്‍. കാശുണ്ടാക്കാന്‍ വേറെ എന്തൊക്കെ പരിപാടികള്‍ ഉണ്ട്. വല്ലവനും അഭിനയിച്ചത് ട്രോളി കാശുണ്ടാക്കുന്നത് ചീപ്പ് പരിപാടി അല്ലേ. വേറെ എന്തെല്ലാം ചെയ്യാം. ഒന്നുമില്ലെങ്കിലും തെണ്ടാന്‍ പോവാലോ. എനിക്കതിനോടൊന്നും താല്‍പര്യമില്ല. ഇപ്പോള്‍ ഞാന്‍ പറയുന്നത് എടുത്ത് ട്രോളുമായിരിക്കും’

‘അതൊന്നും നല്ല കാര്യമല്ല. നല്ല കാര്യങ്ങള്‍ നമുക്ക് ട്രോളാം. ചുമ്മാ ആവശ്യമില്ലാത്തതിനൊക്കെ ട്രോളുന്നത് ശരിയല്ല. യൂട്യൂബില്‍ വരുന്ന ഇത്തരം അനാവശ്യ കാര്യങ്ങള്‍ കാണാറില്ല. മറ്റുള്ളവരെ കളിയാക്കുന്നത്. അവരെത്ര വിഷമിക്കുന്നു എന്നത് ഇവര്‍ ചിന്തിക്കുന്നില്ല. അവര്‍ ചെയ്ത് കാശുണ്ടാക്കി പോവുന്നു’

ഒരു തരത്തില്‍ ട്രോളുകള്‍ നല്ലതാണ്. അനാവശ്യമായി കമന്റ് പറയുന്നവര്‍ക്ക് കൊട്ട് കൊടുക്കുകയൊക്കെ ചെയ്യാം. എന്നാല്‍ ചുമ്മാ നിരപരാധികളെ വെറുതെ ട്രോളുന്നത് വളരെ മോശമാണ്. സീരിയലിലെ മേക്കപ്പിനെ പറ്റി പലരും ചോദിക്കാറുണ്ട്. അവര്‍ക്കിതിനെക്കുറിച്ച് അറിയാത്തതിനാലാണ് അങ്ങനെ പറയുന്നത്’

‘വലിയ രീതിയില്‍ മാലയൊക്കെ ഇട്ട് നില്‍ക്കുന്നത് ഓവറാണ്. പക്ഷെ എന്റെ വീട്ടില്‍ ഞാന്‍ നില്‍ക്കുന്നത് കണ്ടാല്‍ പട്ടി വെള്ളം കുടിക്കില്ല’മുടിയൊക്കെ വലിച്ച് വാരിക്കെട്ടി, ആഭരണങ്ങളൊന്നും ഇടാതെ. ജാംബവാന്റെ കാലത്തെ നൈറ്റി ആയിരിക്കും ഇട്ടിരിക്കുന്നത്. നടി കൂട്ടിച്ചേര്‍ത്തു.

Latest Stories

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

'ശരീരഭാരം കൂട്ടു' എന്ന് ആരാധകന്‍; ഉശിരന്‍ മറുപടി കൊടുത്ത് സാമന്ത