ഇത്തരം മനുഷ്യരെ ചവറ്റുകൊട്ടയിൽ എറിയൂ; തൃഷയ്ക്ക് പിന്തുണയുമായി കാർത്തിക് സുബ്ബരാജും വിശാലും

അണ്ണാ ഡിഎംകെ മുന്‍ സേലം വെസ്റ്റ് യൂണിയന്‍ സെക്രട്ടറി എ.വി രാജു തെന്നിന്ത്യൻ താരം തൃഷയ്ക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തൃഷയ്ക്ക് പിന്തുണയുമായി സംവിധായകൻ കാർത്തിക് സുബ്ബരാജും നടൻ വിശാലും രംഗത്ത്.

വെറുപ്പുളവാക്കുന്ന ഇത്തരം മനുഷ്യരെ ചവറ്റുകൊട്ടയിൽ എറിയൂ എന്നാണ് കാർത്തിക് സുബ്ബരാജ് എക്സിൽ തൃഷയ്ക്ക് പിന്തുണയായി കുറിച്ചത്.

സിനിമ സംഘടനയുടെ അംഗം എന്ന നിലയിലല്ല, മനുഷ്യനായാണ് താൻ പ്രതികരിക്കുന്നതെന്നാണ് വിശാൽ പറഞ്ഞത്, ഇത്തരം അശ്ലീല പരമാർശങ്ങൾക്ക് മറുപടി നൽകേണ്ടത് സ്വന്തം വീട്ടിലുള്ള സ്ത്രീകളാണെന്നും, എ. വി രാജു ഭൂമിയിലെ ഏറ്റവും നീചനായ വ്യക്തിയാണെന്നും ഇയാൾക്ക് നരകം ലഭിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നുമാണ് തൃഷയ്ക്ക് പിന്തുണയുമായി നടൻ വിശാൽ എക്സിൽ കുറിച്ചത്

2017ല്‍ അണ്ണാഡിഎംകെയ്ക്കുള്ളില്‍ നടന്ന ചേരിപ്പോരിനെ തുടര്‍ന്ന്, കൂവത്തൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയ 100 എംഎല്‍എമാരുടെ വിരുന്നില്‍ ഒട്ടേറെ നടിമാരെ എത്തിച്ചെന്ന് ആരോപിച്ച രാജു തൃഷയുടെ പേര് പറഞ്ഞ് ഇവര്‍ 25 ലക്ഷം രൂപ പ്രതിഫലം വാങ്ങിയതെന്ന് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് തൃഷ എത്തിയിരിക്കുന്നത്.

സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിന് ഏത് തലത്തിലേക്കും തരംതാഴുന്ന ചിന്താഗതിയുള്ള മനുഷ്യരെ കാണുമ്പോള്‍ അറപ്പുളവാകുന്നു എന്നാണ് തൃഷ സമൂഹമാധ്യമത്തില്‍ കുറിച്ചത്. നിയമനടപടി സ്വീകരിക്കുമെന്നും തൃഷ പറഞ്ഞു. സംഭവം വിവാദമായതോടെ രാജു തൃഷയോട് മാപ്പ് പറഞ്ഞിട്ടുണ്ട്

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ