വിജയ് സേതുപതിയാണ് നായകനെന്ന് പറഞ്ഞപ്പോൾ അത് ആരാണ് എന്ന് അറിയാൻ ഞാൻ ആദ്യം ഗൂഗിൾ ചെയ്ത് നോക്കി: കത്രീന കൈഫ്

വിജയ് സേതുപതിയെയും കത്രീന കൈഫിനെയും പ്രധാന കഥാപാത്രങ്ങളാക്കി ശ്രീറാം രാഘവൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘മെറി ക്രിസ്മസ്’. ജനുവരി 12 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.

ഇപ്പോഴിതാ ചിത്രത്തിൽ വിജയ് സേതുപതി ആണ് നായകനെന്ന് പറഞ്ഞപ്പോൾ തനിക്ക് ആദ്യം ആളെ മനസിലായില്ലെന്ന് പറയുകയാണ് കത്രീന കൈഫ്. എന്നാൽ വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളായെത്തിയ ’96’ എന്ന ചിത്രം താൻ കണ്ടിരുന്നെന്നും കത്രീന കൈഫ് പറയുന്നു.

“ഞാൻ 96 കണ്ടിരുന്നു, എനിക്ക് ആ ചിത്രവും, അതിൽ അഭിനയിച്ച തൃഷയെയും വിജയിയെയും ഇഷ്ടമാണ്. പക്ഷേ എന്തുകൊണ്ടോ, വിജയ് സേതുപതിയെയാണ് ഈ റോളിലേക്ക് കാസ്റ്റുചെയ്തിരിക്കുന്നതെന്ന് സാർ പറഞ്ഞപ്പോൾ എനിക്ക് പെട്ടന്ന് ആ കണക്ഷൻ കിട്ടിയില്ല.

അതുകൊണ്ട് ഞാൻ എന്റെ ഓർമ്മ പുതുക്കാൻ ഗൂഗിളിൽ അദ്ദേഹത്തെ തിരഞ്ഞു. ആദ്യം തന്നെ കണ്ടത് വലിയ വെളുത്ത താടിയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളാണ്. വെള്ള താടിയും വെള്ള മുടിയും. അതെനിക്ക് വളരെ ഇഷ്ടമായി.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കത്രീന കൈഫ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ബദ്ലപൂർ, അന്ധദുൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് മെറി ക്രിസ്മസിനെ പ്രേക്ഷകർ നോക്കിക്കാണുന്നത്. അശ്വിനി കലേസ്‌കര്‍, രാധിക ആപ്‌തെ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ മധു നീലകണ്ഠൻ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Latest Stories

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്