വേണു മരിക്കണ്ടായിരുന്നു, കാക്കക്കുയിലിലെ ആ നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ വിഷമം വരും: കവിയൂര്‍ പൊന്നമ്മ

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു മലയാളത്തിന്റെ പ്രിയ നടന്‍ നെടുമുടി വേണു ഓര്‍മയായത്. നെടുമുടി വേണുവിനെ കുറിച്ച് കവിയൂര്‍ പൊന്നമ്മ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നെടുമുടി വേണു ഇനി ഇല്ല എന്നത് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല എന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്.

”വേണു മരിക്കണ്ടായിരുന്നു… ഇപ്പോഴും അക്കാര്യം ഓര്‍ക്കുമ്പോള്‍ സങ്കടം വരും. കാക്കക്കുയിലില്‍ അഭിനയിച്ചപ്പോഴുള്ള നിമിഷങ്ങള്‍ ഇപ്പോഴും ഓര്‍ക്കുമ്പോള്‍ വിഷമം വരും. ഇത്ര പെട്ടന്ന് ഇങ്ങനൊക്കെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ല” എന്ന് ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ പറഞ്ഞു.

നെടുമുടി വേണുവിന്റെ ഭാര്യയായും സഹോദരിയായും എല്ലാം നിരവധി സിനിമകളില്‍ കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാക്കക്കുയിലില്‍ ബോംബെയിലെ സമ്പന്നരായ മലയാളി തമ്പുരാനും തമ്പുരാട്ടിയും ആയാണ് നെടമുടിയും പൊന്നമ്മയും അഭിനയിച്ചത്.

ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിലാണ് നെടമുടി വേണുവും കവിയൂര്‍ പൊന്നമ്മയും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്ത റാണി എന്ന ചിത്രത്തിലെ കവിയൂര്‍ പൊന്നമ്മയുടെ നെഗറ്റീവ് റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒക്ടോബര്‍ 11ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് നെടുമുടി വേണു അന്തരിച്ചത്. അരങ്ങിലും അഭ്രപാളിയിലും താളലയ ചാരുതയുള്ള അഭിനയത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച നടനാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Latest Stories

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍