അമ്മയെ പുറത്താക്കിയിട്ടാണ് ഉമ്മ വെക്കുന്ന രംഗം ചിത്രീകരിച്ചത്; ടേക്ക് കഴിഞ്ഞതും അവർ കളിയാക്കി, ഞാൻ കരഞ്ഞ് വിളിച്ചു : കാവ്യ മാധവൻ

മലയാളികളുടെ മനസിൽ ഇന്നും ഇടം പിടിച്ചിരിക്കുന്ന നടിയാണ് കാവ്യ മാധവൻ. ബാലതാരമായി എത്തിയ താരം പ്രേക്ഷകരുടെ മനസ് വളരെ പെട്ടെന്നാണ് ഒരു കാലത്ത് കീഴടക്കിയത്. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. എന്നാൽ താൻ അഭിനയിച്ച സിനിമയിലെ ഒരു രംഗത്തെ കുറിച്ചുള്ള കാവ്യയുടെയും സംവിധായകൻ കമലിന്റെയും വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു മമ്മൂട്ടി നായകനായെത്തിയ അഴകിയ രാവണൻ. ബാലതാരമായി സിനിമയിലെത്തിയ കാവ്യ തന്റെ തുടക്കകാലത്ത് അഭിനയിച്ച ചിത്രമാണ് അഴകിയ രാവണൻ. ചിത്രത്തിലെ വെണ്ണിലാ ചന്ദനകിണ്ണം എന്ന ഗാനത്തിനിടെയുള്ള രംഗത്തെക്കുറിച്ചുള്ള ഇരുവരുടെയും വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

‘ ആ പാട്ടിനിടയിൽ മമ്മൂട്ടിയുടെ ചെറുപ്പമായി അഭിനയിക്കുന്ന ഒരു പയ്യനെ കാവ്യ ഉമ്മ വയ്ക്കുന്ന ഒരു ഷോട്ട് ഉണ്ട്. ഒരു കുളപ്പടവില്‍ വച്ച്. ഈ സീനിനെക്കുറിച്ച് പറഞ്ഞപ്പോള്‍ നാണമോ ടെന്‍ഷനോ ഒക്കെ ആയിട്ട് കാവ്യ അമ്മയോട് ‘ഞാന്‍ ഉമ്മ വെക്കില്ല’ എന്ന് പറഞ്ഞു. കാവ്യുടെ ഒരു സ്‌റ്റൈല്‍ ഉണ്ടല്ലോ ആ സ്‌റ്റൈലിൽ പറഞ്ഞത് ഓർമ്മയുണ്ട്. അയാളെ ഞാന്‍ ഉമ്മ വെക്കില്ല എന്ന്. കാവ്യ എന്ത് പറഞ്ഞാലും സമ്മതിക്കിലായിരുന്നു. ലാല്‍ ജോസ് ആ സിനിമയുടെ അസ്സോസിയേറ്റ് ഡയറക്ടറാണ്. ഞാന്‍ ലാലുവിനോട് കാവ്യയോട് അല്ലെങ്കിൽ അമ്മയോട് ഒന്ന് പറയാന്‍ പറഞ്ഞു’ കമൽ പറഞ്ഞു.

ഉമ്മ വയ്ക്കുക എന്ന് പറഞ്ഞു കഴിഞ്ഞാൽ, നായകൻ നായികയെയോ നായികാ നായകനെയോ ഉമ്മ വെക്കുന്നതല്ല, കുട്ടികള്‍ തമ്മിലല്ലേ. അങ്ങനെ ലാലുവാണ് കാവ്യയെ എന്തൊക്കെയോ പറഞ്ഞ് സോപ്പിട്ട് കൊണ്ടു വരുന്നത്. ആദ്യം കാവ്യ എന്റെയടുത്ത് വന്നു പറഞ്ഞത് ‘അങ്കിളേ ഇവിടെ ആരും നില്‍ക്കാന്‍ പാടില്ല എല്ലാവരും പോകണം’ എന്നായിരുന്നു. എല്ലാവരും പോയി കഴിഞ്ഞാൽ പിന്നെ എങ്ങനെ ഷൂട്ട് ചെയ്യാൻ പറ്റുമെന്ന് ഞാന്‍ പറഞ്ഞു. അല്ലാ അങ്കിള്‍ മാത്രം നിന്നാ മതിയെന്ന് കാവ്യ പറഞ്ഞു. അപ്പോ അങ്കിൾ മാത്രം നിന്നാൽ ഷൂട്ട് ചെയ്യാൻ പറ്റില്ല, കാരണം ക്യാമറാമാന്‍ ഉണ്ട് എന്ന് ഞാൻ പറഞ്ഞു’

‘ആ തടിയൻ നിന്ന് കഴിഞ്ഞാൽ എനിക്ക് ശരിയാകില്ല എന്ന് കാവ്യ പറഞ്ഞു. തടിയൻ എന്ന് ഉദേശിച്ചത് ക്യാമറാമാൻ സുകുമാരനെയാണ്. എന്നാൽ പിന്നെ അച്ചനെയും അമ്മയെയും പുറത്താക്കാൻ കാവ്യ പറഞ്ഞു. അമ്മയുണ്ടെങ്കിൽ ഞാൻ ഉമ്മ വെക്കില്ല എന്ന് പറഞ്ഞു. അങ്ങനെ അമ്മയെ പുറത്താക്കിയിട്ടാണ് കാവ്യ ഉമ്മ വെക്കുന്ന രംഗം ചിത്രീകരിച്ചത്. ആ സിനിമയിലെ സന്ദർഭവും അങ്ങനെയാണ്. ഭയങ്കര ചമ്മലോടെ വന്ന് ഉമ്മ വെക്കുന്നത്. അതിനാല്‍ കറക്ട് ഭാവത്തിൽ തന്നെ കാവ്യ അത് ചെയ്തു എന്ന് കമൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് കാവ്യ സംസാരിക്കുന്നത്.

‘എനിക്ക് ഇന്നും ഓര്‍മ്മയുണ്ട് ആ സീന്‍ ഷൂട്ട് ചെയ്യാന്‍ വേണ്ടി എത്രയോ നാളുകളായി എന്നെ ബ്രെയിന്‍ വാഷ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അവർ. അന്ന് ആ രംഗം എടുക്കുകയാണ് അവസാനം. എന്റെയടുത്ത് വന്ന് ഭയങ്കര കഥ. സ്‌കൂളിലെ കഥയൊക്കെ എന്റെയടുത്ത് പറയുന്നു. എനിക്ക് ഇത് മനസിലാകുന്നില്ല ഇതിലേയ്ക്ക് ആണ് കൊണ്ടുപോകുന്നതെന്ന്. മമ്മൂക്കയുടെ കുട്ടിക്കാലം അഭിനയിച്ച ചേട്ടന് എന്റെ ചേട്ടന്റെ അതേ പ്രായമാണ്. ചേട്ടന് മോള്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴോ വഴക്ക് ഉണ്ടാകുമ്പോഴോ മോൾ ഉമ്മ കൊടുക്കില്ലേ എന്ന് ചോദിച്ചു. കൊടുക്കും എന്ന് ഞാന്‍ പറഞ്ഞു’

‘ആ ചേട്ടനെ പോലെയല്ലേ ഈ ചേട്ടനും. ഒരേ പ്രായം ഒരേ ക്ലാസില്‍ പഠിക്കുന്നു എന്നൊക്കെ എന്നോട് പറഞ്ഞ് പറഞ്ഞ് ചേട്ടന് ഉമ്മ കൊടുക്കുന്നത് പോലെ ഞാന്‍ ഉമ്മ കൊടുത്തതും അവരെല്ലാവരും കൂടെ എന്നാലും നീ ഞങ്ങള്‍ ഒന്ന് ചേട്ടനെ പോലെ എന്ന് പറഞ്ഞപ്പോളേക്കും നീ ഉമ്മ കൊടുത്തില്ലേ എന്ന് ആ ടേക്ക് കഴിഞ്ഞതും പറഞ്ഞ് തുടങ്ങി. ഞാന്‍ കരഞ്ഞ് വിളിച്ചു. പല അഭിമുഖങ്ങളിലും എന്നോട്കാ ചോദിക്കുന്ന ഒരു രംഗമാണ് അത്. ആ രംഗം എങ്ങനെ ശരിയായി ചെയ്തു എന്ന്. ശരിക്കുമുള്ള ചമ്മൽ ആയിരുന്നു അത്’ കാവ്യ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം