പറയുന്നത് തെറ്റിപ്പോയാല്‍ പേടിയാണ്, എന്ത് പറഞ്ഞാലും ട്രോള് വരും.. മിണ്ടാതിരിക്കുന്നതാണ് നല്ലത്: കാവ്യ മാധവന്‍

പൊതു വേദിയില്‍ സംസാരിക്കാന്‍ തനിക്ക് പേടിയാണെന്ന് നടി കാവ്യ മാധവന്‍. സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ ദിലീപിനൊപ്പം കാവ്യയും അഥിതിയായി എത്തിയിരുന്നു. ശബരി സെന്‍ട്രല്‍ വാര്‍ഷികാഘോഷത്തിലാണ് താര ദമ്പതികളായ ദിലീപും കാവ്യ മാധവനും അതിഥികളായി എത്തിയത്. ഈ വേദിയിലാണ് നടി സംസാരിച്ചത്.

ആശംസ പ്രശംഗത്തിനിടെ കാവ്യ സംസാരിക്കാനും പാട്ടുപാടാനും തയാറായി ഇരിക്കുകയാണ്. അതുകൊണ്ട് താന്‍ അധികം നീട്ടുന്നില്ല എന്നാണ് ദിലീപ് പറഞ്ഞത്. എന്നാല്‍ ട്രോള്‍ ആകുന്നതു കൊണ്ടാണ് താനിപ്പോള്‍ സംസാരിക്കാത്തത് എന്നാണ് കാവ്യ പറഞ്ഞത്.

കാവ്യ മാധവന്റെ വാക്കുകള്‍:

ഇവിടുത്തെ കലാപരിപാടികള്‍ കാണാന്‍ വന്നതാണ് ഞാന്‍, സംസാരിക്കേണ്ട ആവശ്യം വരില്ല എന്നാണു എന്നോട് പറഞ്ഞിരുന്നത്. പണ്ടൊക്കെ ഒരു ഓളത്തില്‍ അങ്ങ് പോകുമായിരുന്നു. എന്തെങ്കിലും സംസാരിക്കാം കുഴപ്പമിലായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല.

പറയുന്നത് തെറ്റിപ്പോയാല്‍ പേടിയാണ്. എന്ത് പറഞ്ഞാലും ട്രോള് വരും. ഞാന്‍ പറയുന്നത് നാളെ എങ്ങനെയാണ് യൂട്യൂബില്‍ വരുക എന്നുപോലും അറിയില്ല. അതുകൊണ്ട് മിണ്ടാണ്ടിരിക്കുക എന്നുള്ളതാണ് ഏറ്റവും നല്ലത്. എന്നെ വിളിക്കരുത് കേട്ടോ ദിലീപേട്ടാ എന്ന് പറഞ്ഞാണ് വന്നത്.

എന്നിട്ടിപ്പോ ഇവിടെ വന്നപ്പോ പാരയായത് ഭര്‍ത്താവ് തന്നെ. അവിടെ ഇരിക്കുന്ന സമയത്ത് പോലും എന്നോട് സംസാരിക്കണം എന്ന് പറഞ്ഞിട്ടില്ല. ഇങ്ങനെ പറഞ്ഞു അവസാനിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം