'നോക്കാം, ഇനിയും സമയമുണ്ടല്ലോ'; പ്രണയത്തെ കുറിച്ച് മനസ് തുറന്ന് കീര്‍ത്തി സുരേഷ്

ദേശീയ തലത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട് മലയാള സിനിമാ ലോകത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് നടി കീര്‍ത്തി സുരേഷ്. മഹാനടി എന്നെ തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിനായിരുന്നു കീര്‍ത്തിക്ക് പുരസ്‌കാരം ലഭിച്ചത്. തെന്നിന്ത്യയിലെ പഴയകാല നടി സാവിത്രിയുടെ ജീവിതമാണ് മഹാനടിയില്‍ കാണിച്ചിരുന്നത്. സിനിമ കീര്‍ത്തിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രണയത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.

“ഇതുവരെ പ്രണയിച്ചിട്ടില്ല. പ്രണയിച്ചു വിവാഹം കഴിക്കുന്നതിനോട് ഇഷ്ടക്കേടൊന്നുമില്ല. അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹമായിരുന്നു. ജീവിതപങ്കാളി കുടുംബം നന്നായി നോക്കുന്ന ആളായിരിക്കണം. എന്നെ സംബന്ധിച്ച് ഇനിയും സമയമുണ്ടല്ലോ, നോക്കാം.” വെള്ളിനക്ഷത്രവുമായുള്ള അഭിമുഖത്തില്‍ കീര്‍ത്തി സുരേഷ് പറഞ്ഞു.

Read more

Related image
കീര്‍ത്തിയുടെ ബോളിവുഡ അരങ്ങേറ്റ ചിത്രമായ മൈതാനിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു. അജയ് ദേവഗണിന്റെ നായകയാണ് കീര്‍ത്തിയുടെ ബോളിവുഡ് പ്രവേശം. ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണകാലം പറയുന്ന ചിത്രമാണ് മൈതാന്‍. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ “ബധായ് ഹോ”യുടെ സംവിധായകന്‍ അമിത് രവീന്ദര്‍നാഥ് ശര്‍മ്മയാണ് സംവിധാനം.