ആ സീനില്‍ പൊടിഞ്ഞ ഒരു തുള്ളി കണ്ണീര്‍ എന്റേതാണ്, രണ്ടാമത്തേത് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും: കീര്‍ത്തി സുരേഷ്

രാജ്യത്തെ മികച്ച അഭിനേത്രിയായി കീര്‍ത്തിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് നടി കീര്‍ത്തി സുരേഷ്. തെലുങ്കു ചിത്രം മഹാനടിയിലെ പ്രകടനമാണ് കീര്‍ത്തിയ്ക്ക് അറുപത്തിയാറാമത് ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത്. തെന്നിന്ത്യന്‍ സിനിമയിലെ ഇതിഹാസ നായികയായിരുന്ന സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രമായിരുന്നു മഹാനടി. ചിത്രത്തിലെ തനിക്ക് മറക്കാന്‍ കഴിയാത്ത ഒരു സീനിനെ കുറിച്ച് പറയുകയാണ് കീര്‍ത്തി സുരേഷ്.

“ഇടതുകണ്ണില്‍ നിന്ന് രണ്ടു തുള്ളി കണ്ണീര്‍ ഇറ്റുവീഴേണ്ട സീന്‍ അതേപടി ജീവസുറ്റതാക്കി അവതരിപ്പിച്ച നടിയാണ് സാവിത്രിയമ്മ. ക്യാമറ ആക്ഷന്‍ പറഞ്ഞു. കൃത്യം രണ്ടു തുള്ളി കണ്ണീര്‍ കവിള്‍തടത്തില്‍ തട്ടിനിന്നു. അതായിരുന്നു സാവിത്രി. എത്ര തുള്ളിക്കണ്ണീര്‍ എപ്പോള്‍ വേണമെങ്കിലും കണ്ണില്‍ നിന്ന് പൊഴിക്കാന്‍ സാവിത്രിയമ്മക്ക് കഴിയുമായിരുന്നു.”

“ആ സീനില്‍ ഗ്ലിസറിനില്ലാതെ ഒരു തുള്ളിക്കണ്ണീരെങ്കിലും വീഴിക്കണമെന്ന് എനിക്കൊരു നിര്‍ബന്ധമുണ്ടായിരുന്നു. ഞാനത് സംവിധായകനോട് പറഞ്ഞു. അവര്‍ ക്ഷമയോടെ കാത്തുനിന്നു. ആ സീനില്‍ പൊടിഞ്ഞതില്‍ ഒരു തുള്ളി എന്റെ സ്വന്തം കണ്ണീരാണ്. രണ്ടാമത്തെ തുള്ളി കംപ്യൂട്ടര്‍ ഗ്രാഫിക്‌സും.” മനോരമയുമായുള്ള അഭിമുഖത്തില്‍ കീര്‍ത്തി പറഞ്ഞു.

Latest Stories

"കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു" എം ടിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടി

"മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്" - എം.ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം