അദ്ദേഹത്തിന്റെ മുഖത്ത് മൂന്നുതവണ അടിച്ചു; ഞാന്‍ നിന്നോട് തെറ്റെന്തെങ്കിലും ചെയ്‌തോ എന്നായിരുന്നു ചോദ്യം: കീര്‍ത്തി സുരേഷ്

മഹേഷ് ബാബുവിനൊപ്പം തെലുങ്ക് ചിത്രമായ സര്‍ക്കാര് വാരി പാട്ടയിലാണ് കീര്‍ത്തി ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് നടന്ന ചില രസകരമായ സംഭവങ്ങളെ കുറിച്ച് കീര്‍ത്തി പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഷൂട്ടിങ്ങിന് ഇടയില്‍ മഹേഷ് ബാബുവിന്റെ മുഖത്തു മൂന്ന് തവണ താന്‍ അടിച്ചെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ കീര്‍ത്തി പറഞ്ഞത്.

സര്‍ക്കാറു വാരി പാട്ടാ എന്ന ചിത്രത്തിലാണ് മഹേഷ് ബാബുവും കീര്‍ത്തി സുരേഷും ഒരുമിച്ച് അഭിനയിച്ചത്. പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം സിനിമയ്ക്ക് ലഭിച്ചിരുന്നു. സിനിമയുടെ സെറ്റില്‍ മഹേഷ് ബാബുവിനെ അടിക്കുന്നൊരു സീനുണ്ട്. അത് താന്‍ ഭയപ്പെട്ടിരുന്നുവെന്നാണ് കീര്‍ത്തി പറയുന്നത്. ഇക്കാര്യം പലര്‍ക്കും അറിയില്ലായിരുന്നു. ‘മഹേഷ് ബാബുവിന്റെ മുഖത്ത് മൂന്ന് തവണ തനിക്ക് അടിക്കേണ്ടി വന്നതായിട്ടാണ് കീര്‍ത്തി പറയുന്നത്.

സിനിമയുടെ അവസാനത്തില്‍ ഒരു ചിത്രീകരണ വേളയില്‍ എന്റെ ഭാഗത്ത് നിന്ന് ഒരു പിശക് സംഭവിച്ചിരുന്നു. ഞാന്‍ അബദ്ധത്തില്‍ അദ്ദേഹത്തിന്റെ മുഖത്ത് അടിച്ചു. ഒരു തവണയല്ല മൂന്ന് തവണ . നിരന്തരം അടി വന്നതോടെ ഞാന്‍ നിന്നോട് എന്തേലും തെറ്റ് ചെയ്തോന്ന് അദ്ദേഹം ചോദിച്ചു. ഇതോടെ അറിയാതെ ചെയ്ത തെറ്റിന് ഞാന്‍ മാപ്പ് പറയുകയും ചെയ്തിരുന്നുവെന്ന്’ കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം