അവന്റെ ഗേള്‍ഫ്രണ്ട് ഞാനാണ്, ഡൗണ്‍ ആയിരിക്കുമ്പോള്‍ അവന്റെ വോയിസ് മെസേജ് പത്ത് തവണ കേള്‍ക്കും: കീര്‍ത്തി സുരേഷ്

തെലുങ്ക് താരം നാനിയോടും നടന്റെ മകനോടുമുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞ് നടി കീര്‍ത്തി സുരേഷ്. ‘നേനു ലോക്കല്‍’ എന്ന ചിത്രം മുതല്‍ നാനിയുമായി കീര്‍ത്തിക്ക് സൗഹൃദമുണ്ട്. ‘ദസ്‌റ’ ആണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രം. നാനിയും അദ്ദേഹത്തിന്റെ കുടുംബവുമായി തനിക്ക് നല്ല ബന്ധമുണ്ട് എന്നാണ് കീര്‍ത്തി സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

നാനിയോട് ഒരു മണിക്കൂര്‍ സംസാരിച്ചാല്‍ അതില്‍ 59 മിനിറ്റും സംസാരിക്കുക സിനിമയെ കുറിച്ചാകും. സിനിമയോട് വളരെ പാഷനുണ്ട് അദ്ദേഹത്തിന്. ഹൈദരാബാദ് പോകുമ്പോഴെല്ലാം നാനിയുടെ വീട്ടില്‍ പോകും. നാനിയുടെ മകനുമായും ഞാന്‍ നല്ല സൗഹൃദത്തിലാണ്. കുഞ്ഞായിരിക്കുമ്പോള്‍ അവന്റെ ഗേള്‍ഫ്രണ്ട് ഞാനാണ് എന്നാണ് പറയാറുള്ളത്.

പിറന്നാളിന് അവന്റെ വോയ്‌സ് മെസേജ് ഒക്കെ വരും. കീര്‍ത്തി അത്ത എന്നാണ് നാനിയുടെ മകന്‍ എന്നെ വിളിക്കാറുള്ളത്. ഞാന്‍ ഡൗണ്‍ ആയിരിക്കുമ്പോള്‍ അവന്റെ വോയിസ് മെസേജ് പത്ത് തവണ കേള്‍ക്കും. അതോടെ ശരിയാകും. ഞാന്‍ അവിടെ പോകുമ്പോഴെല്ലാം എന്റെ കവിളില്‍ കടിക്കും.

അത്തരത്തിലുള്ള അവന്റെ ഒരുപാട് ഫോട്ടോകള്‍ എന്റെ കയ്യിലുണ്ട്. അവന്‍ നല്ലൊരു വൈബാണ്. നാനിയുടെ കുടുംബം എന്റെ കുടുംബം പോലെയാണ് തോന്നാറുള്ളത് എന്നാണ് കീര്‍ത്തി സുരേഷ് പറയുന്നത്. അതേസമയം, ‘സൈറണ്‍’ ആണ് കീര്‍ത്തിയുടെതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ ചിത്രം.

ബ്രഹ്‌മാണ്ഡ സിനിമയായ ‘കല്‍ക്കി 2898എഡി’യില്‍ കീര്‍ത്തി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയും എത്തിയിരുന്നു. പ്രഭാസിന്റെ കഥാപാത്രത്തിന്റെ വാഹനമായ ബുജ്ജിയുടെ ശബ്ദമായാണ് കീര്‍ത്തി കല്‍ക്കിയില്‍ സാന്നിധ്യം അറിയിച്ചത്. ‘ബേബി ജോണ്‍’ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് കീര്‍ത്തി.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍