സിംഗിള്‍ ആണെന്ന് ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല.. റിലേഷന്‍ഷിപ്പ് സ്റ്റാറ്റസില്‍ ആശങ്കപ്പെടുന്നില്ല; ഒടുവില്‍ വെളിപ്പെടുത്തി കീര്‍ത്തി സുരേഷ്

തന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെ കുറിച്ച് നടി കീര്‍ത്തി സുരേഷ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ‘രഘുതാത്ത’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് കീര്‍ത്തി ഇപ്പോള്‍. ഇതിനിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് കീര്‍ത്തി താന്‍ സിംഗിള്‍ ആണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞിരിക്കുന്നത്.

ഭാവിയിലെ ജീവിത പങ്കാളി എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിന് മറുപടി നല്‍കി കൊണ്ടാണ് കീര്‍ത്തി സംസാരിച്ചത്. ഗിവ് ആന്‍ഡ് ടേക്ക് ആയിരിക്കണം. പരസ്പരം മനസിലാക്കുന്ന സുഹൃത്തുക്കളാണ് എങ്കില്‍ തനിക്ക് തോന്നുന്നത് അത് മതിയാകും എന്നുമാണ്.

ലവ് എന്നത് ജീവിതകാലത്തേയ്ക്കുള്ള സ്‌നേഹമാണ്. സിംഗിള്‍ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസില്‍ ഒരിക്കലും താന്‍ ആശങ്കപ്പെടുന്നില്ല. ഒരിക്കലും ഞാന്‍ സിംഗിള്‍ ആണെന്ന് പറഞ്ഞിട്ടില്ല എന്നാണ് കീര്‍ത്തി പറഞ്ഞിരിക്കുന്നത്. കീര്‍ത്തിയുടെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

അതേസമയം, കീര്‍ത്തി നായികയായ രഘുതാത്ത സുമന്‍ കുമാറാണ് സംവിധാനം ചെയ്യുന്നത്. കെജിഎഫിന്റെ നിര്‍മാതാക്കളായ ഹൊംമ്പാലെ ഫിലിംസിന്റെ ബാനറിലാണ് സിനിമ വരുന്നത്. എം.എസ് ഭാസ്‌കര്‍, ദേവദര്‍ശനി, രവിന്ദ്ര വിജയ്, ആനന്ദസാമി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍