ആശുപത്രിയുടെ ഇടനാഴിയിലൂടെ ഞാന്‍ കരഞ്ഞുകൊണ്ട് നടന്നു, നിന്നെ കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലുമില്ല: കീര്‍ത്തി സുരേഷ്

ബാല്യകാല സുഹൃത്തിന്റെ വിയോഗത്തിലുള്ള വേദന പങ്കുവച്ച് നടി കീര്‍ത്തി സുരേഷ്. എട്ട് വര്‍ഷത്തോളം ക്യാന്‍സറിനോട് പോരാടിയാണ് കീര്‍ത്തിയുടെ സുഹൃത്ത് മരിച്ചത്. ഇത്രയും പെട്ടെന്ന് അവള്‍ വിട്ടുപോയെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് കീര്‍ത്തി സുഹൃത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് കുറിച്ചത്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ കീര്‍ത്തിയെ സാന്ത്വനിപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നുണ്ട്.

കീര്‍ത്തി സുരേഷിന്റെ കുറിപ്പ്:

കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ നേരിടാന്‍ വളരെയേറെ ബുദ്ധിമുട്ടായിരുന്നു. എന്റെ ബാല്യകാല സുഹൃത്ത് ഇത്രയും പെട്ടെന്ന് ഞങ്ങളെ വിട്ടുപോയെന്ന് വിശ്വസിക്കാനാകുന്നില്ല. 21-ാം വയസ്സില്‍ അവള്‍ക്ക് ഗുരുതരമായ ബ്രെയിന്‍ ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തി. ഏകദേശം എട്ട് വര്‍ഷത്തോളം അവള്‍ പോരാടി. കഴിഞ്ഞ നവംബറില്‍ അവളുടെ മൂന്നാമത്തെ സര്‍ജറിക്ക് വിധേയയാകുന്നതുവരെ ഇത്രയും ഇച്ഛാശക്തിയുള്ള മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല.

അവളുമായി ആഴത്തിലുള്ള സംഭാഷണം നടത്തിയതിന്റെ അവസാനത്തെ ഓര്‍മയായിരുന്നു അത്. വേദന സഹിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് അവള്‍ കരഞ്ഞു. അവളുടെ മുമ്പില്‍ എന്റെ വേദന പുറത്തറിയിക്കാതെ ഞാന്‍ പിടിച്ചുനിന്നു. പക്ഷേ, പുറത്തേക്കിറങ്ങിയ നിമിഷം, കണ്ണടയും മാസ്‌കും ധരിച്ച് ആശുപത്രിയുടെ ഇടനാഴിയിലൂടെ ഞാന്‍ കരഞ്ഞുകൊണ്ട് നടന്നു.

അവള്‍ അബോധാവസ്ഥയില്‍ ആയിരുന്നപ്പോള്‍ ഞാന്‍ അവളെ അവസാനമായി കണ്ടുമുട്ടിയ കാര്യം സൂചിപ്പിക്കാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതം പോലും തുടങ്ങിയിട്ടില്ലാത്ത, ലോകം പോലും കണ്ടിട്ടില്ലാത്ത, ഇനിയും ഒരുപാട് സ്വപ്നങ്ങള്‍ ഉള്ള ഒരു പെണ്‍കുട്ടിക്ക് എന്തിനാണ് ഇങ്ങനെ സംഭവിച്ചത് എന്ന ചോദ്യം മാത്രം ഞാന്‍ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.

ഇപ്പോഴും അതിന് എനിക്ക് ഉത്തരം ഇല്ല. അവളുടെ രോഗത്തിന്റെ കാഠിന്യം ഒരു പക്ഷേ അവളെ നേരത്തെ കൊണ്ടുപോകുമായിരുന്നു. എന്നാല്‍, അവള്‍ അവസാന ശ്വാസം വരെ പോരാടി. കൃത്യം ഒരു മാസം മുമ്പ് അവള്‍ പോയി. നിന്നെ കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്നു പോകില്ല മച്ചുട്ടാ. ഇന്ന് നിന്റെ ജന്മദിനത്തില്‍ ഞാന്‍ നിന്നെ ഓര്‍ക്കുന്നു. ഈ ഓര്‍മകള്‍ എന്നെന്നേക്കുമാണ്.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍