ഞാൻ തന്നെയാണോ അത് ചെയ്തതെന്ന് അച്ഛനും അമ്മയും എപ്പോഴും ചോദിക്കും..: കീർത്തി സുരേഷ്

റോക്കി, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുൺ മതേശ്വരൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ‘സാനി കായിധം’. ക്രൈം ത്രില്ലർ ഴോൺറെയിൽ പുറത്തിറങ്ങിയ ചിത്രത്തിൽ സെൽവരാഘവൻ, കീർത്തി സുരേഷ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. കീർത്തിയുടെ കരിയറിലെ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു സാനി കായിധം.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് കീർത്തി സുരേഷ്. പൊന്നി എന്ന കഥാപാത്രത്തിലേക്ക് സംവിധായകൻ അരുൺ മതേശ്വരൻ തന്നെ തിരഞ്ഞെടുക്കാൻ ഒരു കാരണമുണ്ടെന്നാണ് കീർത്തി പറയുന്നത്. ഈ ചിത്രം കണ്ട് തന്നെ അച്ഛനും അമ്മയും അത്ഭുതപ്പെട്ട് പോയെന്നും, ഞാൻ തന്നെയാണോ ഇത് ചെയ്തതെന്നും അവർ ചോദിച്ചെന്നും കീർത്തി പറയുന്നു.

“ഈ ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ അരുണിനോട് ഞാൻ ചോദിച്ചതാണ് എന്തുകൊണ്ടാണ് എന്നെ തിരഞ്ഞെടുത്തത് എന്ന്. അതിനു അരുണിന്റെ മറുപടിയാണ് എന്നെ ആകർഷിച്ചത്. ഇതുപോലൊരു വേഷം ഞാൻ ചെയ്തിട്ടില്ല, അതിനാൽ ഈ കഥാപാത്രം വേറിട്ട് നിൽക്കുമെന്ന് അരുൺ പറഞ്ഞു. അരുണിന് എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരുന്നു. എങ്ങനെയാണ് പൊന്നി എന്ന കഥാപാത്രത്തെ ചെയ്യേണ്ടതെന്നും അദ്ദേഹത്തിന് കൃത്യമായ ഉദ്ദേശമുണ്ട്.

പിന്നെ അരുൺ ഒരു മികച്ച സംവിധായകനാണ് അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യണമെന്ന് എനിക്കും തോന്നി. ഒപ്പം സെൽവരാഘവൻ സാറിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു. അതാണ് ഏറ്റവും അഭിമാന നിമിഷം.

ഈ ചിത്രം കണ്ട് എന്റെ അച്ഛനും അമ്മയും എന്നോട് ചോദിച്ചു നീ തന്നെയാണോ ഇത് ചെയ്തത് എന്ന്. കാരണം മഹാനടിക്ക് ശേഷം ഇങ്ങനെയൊരു വേഷം ചെയ്തിട്ടില്ല. അവരുടെ ആ വാക്കുകൾ ശരിക്കും സന്തോഷപ്പെടുത്തി.” കീർത്തി പറഞ്ഞു. കീർത്തിയുടെ സിനിമകളിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഈ വ്യത്യസ്തത. മാത്രമല്ല ഏത് കഥാപാത്രമായും കീർത്തി വളരെ പെട്ടെന്ന് ജെൽ ആവും. അതൊരു മാജിക്ക് തന്നെയാണ്.” എന്നാണ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ കീർത്തി പറഞ്ഞത്.

Read more