ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് കീർത്തി സുരേഷ്. ബാലതാരമായി സിനിമയിൽ അരങ്ങേറി മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ സാന്നിധ്യമറിയിച്ച കീർത്തി ബോളിവുഡിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. വരുൺ ധവാൻ നായകനായെത്തുന്ന ‘ബേബി ജോൺ’ എന്ന ചിതമാണ് കീർത്തിയുടെ ബോളിവുഡ് ചിത്രം.

ഇപ്പോഴിതാ ശീർഷാസനം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് കീർത്തി.
“ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരമാണ്, മനസ്സമാധാനം. ഇങ്ങനെ ചെയ്യാൻ എന്നെ സഹായിച്ച ടാർസൻ ബോയ്ക്കും ചുറ്റും നടന്ന് തല കറങ്ങുന്നത് ഉറപ്പാക്കിയതിന് ജ്യോതിക്കും ഇത് ഏറെ ആസ്വാദ്യമാക്കിയതിന് നൈക്കിക്കും നന്ദി.” എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് കീർത്തി സുരേഷ് കുറിച്ചത്.

അതേസമയം അറ്റ്ലീ സംവിധാനം ചെയ്ത വിജയ് ചിത്രം ‘തെരി’യുടെ റീമേക്ക് ആണ് കലീസ് സംവിധാനം ചെയ്യുന്ന ബേബി ജോൺ എന്ന ചിത്രം. മെയ് 31 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Read more

ജാക്കി ഷെറോഫ്, വാമിഖ ഗബ്ബി, സന്യ മൽഹോത്ര തുടങ്ങീ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്