ഇത് കീര്‍ത്തി സുരേഷ് തന്നെയാണോ? സോഷ്യല്‍മീഡിയയില്‍ കീര്‍ത്തിക്ക് 'ട്രോള്‍'

പ്രിയദര്‍ശന്‍ ചിത്രം ഗീതാഞ്ജലിയിലൂടെ മലയാളത്തില്‍ നായിക അരങ്ങേറ്റം കുറിച്ച കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഹിറ്റുകള്‍ വാരിക്കൂട്ടുകയാണ്. തെലുങ്ക് സിനിമയുടെ ആഡിയോലോഞ്ചിന് എത്തിയ കീര്‍ത്തിയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം. ഒറ്റ നോട്ടത്തില്‍ ഇത് കീര്‍ത്തി തന്നെയാണോ എന്ന് സംശയിച്ച് പോകും. നടിയുടെ ലുക്ക് ഇഷ്ടപ്പെടാത്തവര്‍ കണക്കിന് ട്രോളുന്നുമുണ്ട്.

വലിച്ച് വട്ടത്തില്‍ കെട്ടിവെച്ച മുടിയും, വസ്ത്രധാരണവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ ആഘോഷമാക്കുകയാണ്. കറുപ്പ് നിറത്തിലുള്ള ഹൈനെക്ക് ബ്ലൗസും റെഡൈ് വൈന്‍ സാരിയുമാണ് ധരിച്ചിരിക്കുന്നത്. കൂടുതല്‍ ശ്രദ്ധ ആകര്‍ഷിച്ചത് ഹെയര്‍സ്റ്റെല്‍ തന്നെയാണ്. കീര്‍ത്തിയുടെ ഈ ബോള്‍ഡ് ലുക്കിനെ പ്രകീര്‍ത്തിക്കുന്നുണ്ടെങ്കിലും ഫാഷന്‍ ദുരന്തമായും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എന്തുതന്നെയെങ്കിലും പുതിയലുക്കില്‍ വരാന്‍ കാണിച്ച ധൈര്യം സമ്മതിക്കണം എന്നും പറയുന്നു ഫാഷന്‍പ്രേമികള്‍.