നല്ല സിനിമകള്‍ക്ക് മാത്രമേ നല്ല അഭിനേതാവിനെ കണ്ടെത്താന്‍ കഴിയൂ: ജയസൂര്യ

അമ്പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് മനസ്സ് തുറന്ന് നടന്‍ ജയസൂര്യ. വെള്ളം എന്ന സിനിമയിലെ പ്രകടനത്തിനാണ് ജയസൂര്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായത്. മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് നടന്‍ വെള്ളത്തില്‍ അവതരിപ്പിച്ചത്.
നല്ല സിനിമകള്‍ക്ക് മാത്രമേ മികച്ച അഭിനേതാവിനെ കണ്ടെത്താന്‍ കഴിയൂ എന്നാണ് താന്‍ വിശ്വസിക്കുന്നത്. അത്തരത്തില്‍ ഒരു സിനിമയാണ് വെള്ളമെന്ന് താരം റിപ്പോര്‍ട്ടര്‍ ടി വിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. ജയസൂര്യയുടെ വാക്കുകള്‍: നല്ല സിനിമകള്‍ക്ക് മാത്രമേ നല്ല അഭിനേതാവിനെ കണ്ടെത്താന്‍ കഴിയൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അിരഞ്ഞെടുക്കപ്പെട്ടത്. പൂര്‍ണ മദ്യപാനിയായ ആളെ എത്ര നന്നാക്കാന്‍ ശ്രമിച്ചാലും നന്നാവില്ല.

അത് ആ വ്യക്തി തിരിച്ചറിയുന്ന നിമിഷം അയാളുടെ പുതിയ ജന്മം തടങ്ങും. അത്തരത്തില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഉള്ളിലെ ഹീറോയെ തിരിച്ചറിഞ്ഞ വ്യക്തിയാണ് മുരളി. എല്ലാവരും പരസ്പരം മനസ്സിലാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്. നിര്‍ദേശം നല്‍കാന്‍ പക്വമായ ഒരാളുണ്ടെങ്കില്‍ അവരില്‍ ഒരു മുരളി ഉണ്ട്. വെള്ളം കണ്ട് പോകാന്‍ കഴിയുന്ന ഒരു സിനമയല്ല. വെള്ളത്തിലെ കഥാപാത്രം എന്നും ഉള്ളിലുണ്ടാകും. അത്തരത്തിലുള്ള സിനിമകള്‍ എപ്പോഴും ഉണ്ടാകണമെന്നില്ല. വല്ലപ്പോഴുമാണ് അത് സംഭവിക്കുക. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് ഒന്നാം തരംഗ ലോക്ഡൗണിന് ശേഷം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് പ്രജേഷ് സെന്‍- ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങിയ വെള്ളം. മുഴുക്കുടിയനായ മുരളിയേട്ടന്‍ കുടി നിര്‍ത്തി കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ മാറ്റമാണ് സിനിമ പറയുന്നത്.

രണ്ടാം തവണയാണ് ജയസൂര്യയെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തേടിയെത്തിയത്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടി, പ്രജേഷ് സെന്നിന്റെ ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് 2018-ല്‍ ജയസൂര്യ ആയിരുന്നു മികച്ച നടന്‍.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം