ഉര്‍വശി ചേച്ചിക്കൊപ്പമുള്ള അവാര്‍ഡ് ഇരട്ടി മധുരം..; പുരസ്‌കാരം നേട്ടത്തില്‍ ബീന ആര്‍ ചന്ദ്രന്‍

ഉര്‍വശിക്കൊപ്പം സംസ്ഥാന പുരസ്‌കാരം പങ്കിടാന്‍ സാധിച്ചത് ഇരട്ടി മധുരമാണെന്ന് നടി ബീന ആര്‍ ചന്ദ്രന്‍. ഫാസില്‍ റസാഖ് സംവിധാനം ചെയ്ത ‘തടവ്’ എന്ന ചിത്രത്തിലെ ഗീത എന്ന അംഗനവാടി ടീച്ചറുടെ കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ബീന ആര്‍ ചന്ദ്രന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.

പട്ടാമ്പി പരുതൂര്‍ സിഇയുപി സ്‌കൂളിലെ അധ്യാപികയും നാടക പ്രവര്‍ത്തകയുമാണ് ബീന. ഈ അവാര്‍ഡ് സര്‍പ്രൈസ് ആയിരുന്നുവെന്നാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ശേഷം മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെയാണ് ബീന പ്രതികരിച്ചത്.

”ഉര്‍വശി ചേച്ചിക്കൊപ്പം അവാര്‍ഡ് എന്നത് ഇരട്ടി മധുരമാണ്. ഞാന്‍ ഏറെ ആരാധിക്കുന്ന വ്യക്തിയാണ്. ഉള്ളൊഴുക്ക് കണ്ടതിന് ശേഷം പലരും പറഞ്ഞിരുന്നു നിങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണെന്ന്. ഞാന്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ഐഎഫ്എഫ്‌കെയില്‍ തടവ് പ്രദര്‍ശിച്ചപ്പോള്‍ സംസ്ഥാന അവാര്‍ഡ് കിട്ടുമെന്ന് പലരും പറഞ്ഞിരുന്നു.”

”ഇത്രയും സീനിയര്‍ ആയ നടിമാരുള്ളപ്പോള്‍ അത് മോഹിക്കരുത് എന്ന തോന്നല്‍ ആയിരുന്നു. അവാര്‍ഡ് കിട്ടിയപ്പോള്‍ സര്‍പ്രൈസ് ആയി” എന്നാണ് ബീന പറയുന്നത്. അടുത്ത സുഹൃത്തുക്കളായ ബീന, അനിത, സുബ്രമണ്യന്‍ എന്നിവരുടെ സൗഹൃദത്തില്‍ നിന്നാണ് തടവ് എന്ന ചിത്രം വന്നത്. സിനിമയിലും ഇവര്‍ മൂവരും സുഹൃത്തുക്കളായാണ് വേഷമിട്ടത്.

Latest Stories

"ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ട്രോഫി നേടണമെങ്കിൽ ടീമിൽ ആ താരത്തിനെ കൊണ്ട് വരണം"; പ്രതികരിച്ച് ദിനേശ് കാർത്തിക്

അനാഥാലയത്തിലെ പെൺകുട്ടികൾക്ക് നേരേ അധ്യാപകന്റെ ലൈംഗികാതിക്രമം; പരാതി മുക്കി പ്രിൻസിപ്പൽ, നടപടി എടുക്കാതെ പൊലീസ്

കേരളത്തില്‍ നിന്ന് ഐഎസ് റിക്രൂട്ട്മെന്റ് നടക്കുന്നു; യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴി തെറ്റുന്നു, ഗുരുതര ആരോപണവുമായി പി ജയരാജന്‍

"ഓസ്‌ട്രേലിയയ്‌ക്കെതിരെ ഉള്ളത് റിഹേഴ്സൽ മത്സരമായി ഞങ്ങൾ കാണുന്നില്ല"; തുറന്നടിച്ച് രോഹിത്ത് ശർമ്മ

വാ​ഹനാപകടത്തിൽ മൂന്ന് വയസുകാരനടക്കം ഒരു കുടുബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

മലപ്പുറത്തെ നിപ മരണം; സമ്പർക്ക പട്ടികയിൽ 255 പേർ, 50 പേർ ഹൈ റിസ്‌ക് കാറ്റഗറിയിൽ

"ബുമ്രയ്ക്ക് രാജനീകാന്തിന് ലഭിക്കുന്ന അത്രയും സ്വീകരണമാണ് ചെന്നൈയിൽ കിട്ടിയത്"; ആർ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

മലപ്പുറത്തെ നിപ മരണം: യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പേർ പനി ബാധിതർ; നിയന്ത്രണങ്ങൾ തുടരുന്നു

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കും; ജനസംഖ്യാ കണക്കെടുപ്പിനുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് അമിത് ഷാ

പേര് മാറ്റി ആലിയ ഭട്ട്; രണ്ട് വര്‍ഷത്തിന് ശേഷം തുറന്നു പറഞ്ഞ് താരം