'രഹസ്യ ബന്ധത്തിന്റെ പേരിൽ ഉള്ളതും വാങ്ങിക്കൊണ്ട് പോയ അവൾ മണ്ടിയായിരുന്നു, ​ഗണേഷിനെ എനിക്കറിയാം'; മനസ്സ് തുറന്ന് കെ.ജി നായർ

നടനായും രാഷ്ട്രീയക്കാരനായും മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് ഗണേഷ് കുമാർ. ഇടക്കാലത്ത് മാധ്യമങ്ങളിലടക്കം ചർച്ച ചെയ്യപ്പെട്ട ഗണേഷിന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് നിർമ്മാതാവ്  കെജി നായർ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. ​ഗണേഷിന്റെ മുൻ ഭാര്യയായിരുന്ന യാമിനി തങ്കച്ചി സത്യം അറിയാതെ ഉണ്ടാക്കിയ പ്രശ്നങ്ങളാണ് പലതും. ഗണേഷിനെ പണ്ട് മുതൽ തനിക്കറിയാം. ​പലപ്പോഴും വിവാദങ്ങളിൽ പെട്ടിട്ടുള്ള വ്യക്തിയാണ്. പക്ഷെ അദ്ദേഹം നല്ല മനുഷ്യനാണ്.

ഗണേഷ് കുമാറിന്റെ കയ്യിൽ നിന്ന് നഷ്ടപരിഹാരം വാങ്ങിച്ചു പോയ അവർക്ക് അദ്ദേഹത്തിന്റെ ആസ്തി എത്രയാണെന്ന് അറിയാത്തതു കൊണ്ടാണെന്നും കെജി നായർ പറഞ്ഞു. അഭിനയ രംഗത്തുള്ള പലർക്കും പലരോടും ദേഷ്യം തോന്നുന്നത് സാധാരണയാണ്. അങ്ങനെ ആ​​രോ ഉണ്ടാക്കിയെടുത്ത ഒരു കഥയാണ്. ഗണേഷ് കുമാറിന്റെയും അദ്ദേഹത്തിന് അങ്ങനെയുള്ള ബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിൽ അത് ഇപ്പോഴും തുടരേണ്ടതാണ്.

പക്ഷെ പിന്നീട് അതിനെപ്പറ്റി ഒന്നും പുറത്തു വന്നിട്ടില്ല. ​ഗണേഷിനെ പോലെ തന്നെ പല സംഘടനകളും അംഗമായിട്ടുള്ള വ്യക്തിയാണ് യാമിനി തങ്കച്ചിയും അവർ പല മീറ്റിങ്ങുകളിലും പങ്കെടുക്കാറുണ്ട്. അങ്ങനെ ഏതോ ഒരു മീറ്റിങ്ങിൽ പങ്കെടുത്തപ്പോൾ ആരോ പറഞ്ഞു കേട്ട ഒരു കഥയുടെ പേരിൽ ആയിരുന്നു ആ പ്രശ്നങ്ങൾ എല്ലാം ഉണ്ടായത്. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അച്ഛൻ ബാലകൃഷ്ണപിള്ളയും ഗണേഷിനോട് അകലം പാലിച്ചിരുന്നെങ്കിലും പിന്നീട് അച്ഛനും മകനും ഒന്നായി.

ആരോ പറഞ്ഞ കഥ കേട്ട് ​ഗണേഷിനെ കുറ്റപ്പെടുത്തി ഉള്ളതും വാങ്ങി കൊണ്ട് പോയ അവർ ശരിക്കും മണ്ടിയായിരുന്നു ​ഗണേഷിന് ആകെ രണ്ട് ലക്ഷം രൂപയൂടെ ആസ്ഥി മാത്രമാണോ ഉള്ളതെന്നും  കെ ജി നായർ കൂട്ടിച്ചേർത്തു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു