കൊടുത്ത കാശ് എടുത്തോണ്ട് പോകാൻ പറഞ്ഞ വ്യക്തിയാണ് അദ്ദേഹം..., മല്ലികയ്‌ക്കോ മക്കൾക്കോ അറിയാത്ത ഒത്തിരി ഇടപാടുകൾ സുകുമാരന് ഉണ്ടായിരുന്നു; മനസ്സ് തുറന്ന് കെ.ജി നായർ

ബന്ധങ്ങൾക്ക് പ്രധാന്യം നൽകുന്ന വ്യക്തിയാണ് സുകുമാരനെന്ന് നിർമ്മാതവ് കെ.ജി നായർ. മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം സുകുമാരനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്. പണത്തിന് പ്രധാന്യം നൽകാത്ത എന്നാൽ ബന്ധങ്ങൾക്ക് പ്രാധാന്യം നല്ർകുന്ന വ്യക്തിയാണ് സുകുമാരൻ. പലരും അദ്ദേഹത്തെപ്പറ്റി അഹങ്കരിയാണെന്ന്  പറയുമെങ്കിലും അങ്ങനെയൊരളല്ല അദ്ദേഹമെന്നും കെ.ജി നായർ പറഞ്ഞു.

തന്റെ നിർമ്മാതാവ് ജീവിതത്തിൽ തന്നോട് പണത്തേപ്പറ്റി സംസാരിക്കാത്ത രണ്ട് പേരാണ് ഉള്ളത്. ഒന്ന് സുകുമാരനും, മറ്റേത് ​ഗണേഷനും. ഒരിക്കൽ സിനിമയുടെ സമയത്ത് പണം നൽകാനില്ലാതെ പിന്നീട് താൻ പണം നൽകാൻ ചെന്നപ്പോൾ നീ ഇത് കൊണ്ടുപൊക്കോ വീട്ടിൽ ആവശ്യങ്ങൾ ഉള്ളതല്ലെ എന്ന് പറഞ്ഞ്  അദ്ദേഹം ആ കാശ് തിരിച്ച് തന്ന് വിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളവർ അഞ്ച് രൂപയുണ്ടെങ്കിൽ പോലും അത് ചോദിച്ച് വാങ്ങുന്നവരാണ്.

അദ്ദേഹത്തിന് ഒരുപാട് സ്വത്തുക്കൾ ഉണ്ടായിരുന്നു മരണശേഷമാണ് മല്ലിക പോലും അത് അറിഞ്ഞത് അതാണ് അവർക്ക് ആദ്യ സമയങ്ങളിൽ കുറച്ച് ബിദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്. താനും, മല്ലികയും, ജ​ഗദീഷും, മണിയൻപിള്ള രാജുവുമൊക്കെ ഒന്നിച്ച് പഠിച്ചവരാണന്നും അദ്ദേഹം പറഞ്ഞു.

സുകുമാരന്റെ മക്കളിൽ ആർക്കാണ് അദ്ദേഹത്തിന്റെ സ്വഭാവം കിട്ടിയതെന്ന അവതാരകന്റെ ചോദ്യത്തിന് രണ്ട് പേർക്കുമുണ്ടെന്നാണ് കെ.ജി നായർ  മറുപടി നൽകിയത്.

Read more

സ്നേഹ കൂടുതൽ ഇന്ദ്രജിത്തിനാണ് എവിടെ കണ്ടാലും വിളിക്കുകയും സംസാരിക്കുകയും ചെയ്യും. നമ്മൾ ഒരു കാര്യം പറഞ്ഞാൽ എതിര് ഒന്നും പറയില്ല. എന്നാൽ  പ്രധാന്യം കൂടുതൽ രാജുവിനാണ്. അദ്ദേഹം നിർമ്മാതാവ് കൂടിയായത് കൊണ്ടാവാം. വാക്ക് പറഞ്ഞാൽ വാക്കാണ്. പിന്നെ എല്ലാം നോക്കിയും കണ്ടും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു