അസിസ്റ്റൻ്റ് ഡയറക്ടറായെത്തി മലയാള സിനിമയിൽ വളർന്ന് വന്ന നടനാണ് ദീലിപ്. സഹനാടനായും, നടനായും, വില്ലനായും ഒക്കെ മലയാള സിനിമയുടെ ഭാഗമായ നടന്റെ ജീവിതത്തിലുണ്ടായ വിഴ്ച്ചകളെപ്പറ്റി തുറന്ന് പറയുകയാണ് നിർമ്മാതാവ് കെ. ജി. നായർ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ദിലീപുമായി ഉണ്ടായിരുന്ന വ്യക്തിബന്ധത്തെ കുറിച്ചും അദ്ദേഹത്തിൻ്റെ നാശത്തിന് കാരണക്കാരായവരെ കുറിച്ചുമൊക്കെ വെളിപ്പെടുത്തിയത്.
ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ നല്ലതും, ചീത്തയും, വരുമാനവും, നഷ്ടവുമൊക്കെ അറിയണമെന്ന് നിർബന്ധമുള്ളയാളാണ് ദീലിപ്. അത് അനുസരിച്ചാണ് അദ്ദേഹം സിനിമ എടുക്കുന്നതും. ചെയ്യുന്നതും. തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിലൂടെയാണ് ഇന്ന് അദ്ദേഹം സഞ്ചരിക്കുന്നത്. അദ്ദേഹം ഇന്ന് അനുഭവിക്കുന്നതിൽ പകുതിയും കൂടെ നിന്നവർ കൊടുത്ത പണികളാണ്. വിശ്വസിച്ച പലരും ചതിച്ചതാണ്.
പിന്നെ കുറച്ചൊക്കെ ചോദിച്ച് വാങ്ങിയതുമാണ്. പിന്നെ ഒരു പരിധി വരെ സമയ ദോഷവുമുണ്ട്. പിന്നെ മറ്റുള്ളവരുടെ ശാപവും ഉണ്ടെന്ന് പറയാം. തന്റെ വളർച്ചയ്ക്ക് മുന്നിൽ പ്രശ്നമായി നിൽക്കുന്നവരെ നശിപ്പിക്കുന്നയാളാണ് ദീലിപ്.
Read more
ബഷീറിനെ സിനിമയിൽ ഒന്നുമല്ലാതാക്കിയത് ദീലിപാണ്, അതുപോലെ തുളസിദാസ്.. അങ്ങനെ നിരവധി പേരെ ചവിട്ടി താഴ്ത്തിയാണ് ഇന്ന് കാണുന്ന നിലയിലെയ്ക്ക് ദീലിപ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് ബുദ്ധിമുട്ടുകൾക്ക് ശേഷം ദീലിപ് വീണ്ടും സജീവമാകുമെന്ന് ഉറപ്പാണെന്നും നായർ കൂട്ടിച്ചേർത്തു