'അദ്ദേഹം ഇന്ന് അനുഭവിക്കുന്നതിൽ പകുതിയും കൂടെ നിന്നവർ കൊടുത്ത പണികളാണ്.., വിശ്വസിച്ച പലരും ചതിച്ചു'; നിർമ്മാതാവ് കെ. ജി. നായർ

അസിസ്റ്റൻ്റ് ഡയറക്ടറായെത്തി മലയാള സിനിമയിൽ വളർന്ന് വന്ന നടനാണ് ദീലിപ്. സഹനാടനായും, നടനായും, വില്ലനായും ഒക്കെ മലയാള സിനിമയുടെ ഭാ​ഗമായ നടന്റെ ജീവിതത്തിലുണ്ടായ വിഴ്ച്ചകളെപ്പറ്റി തുറന്ന് പറയുകയാണ് നിർമ്മാതാവ് കെ. ജി. നായർ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ദിലീപുമായി ഉണ്ടായിരുന്ന വ്യക്തിബന്ധത്തെ കുറിച്ചും അദ്ദേഹത്തിൻ്റെ നാശത്തിന് കാരണക്കാരായവരെ കുറിച്ചുമൊക്കെ വെളിപ്പെടുത്തിയത്.

ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ നല്ലതും, ചീത്തയും, വരുമാനവും, നഷ്ടവുമൊക്കെ അറിയണമെന്ന് നിർബന്ധമുള്ളയാളാണ് ​ദീലിപ്. അത് അനുസരിച്ചാണ് അദ്ദേഹം സിനിമ എടുക്കുന്നതും. ചെയ്യുന്നതും. തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിലൂടെയാണ് ഇന്ന് അദ്ദേഹം സഞ്ചരിക്കുന്നത്.  അദ്ദേഹം ഇന്ന് അനുഭവിക്കുന്നതിൽ പകുതിയും കൂടെ നിന്നവർ കൊടുത്ത പണികളാണ്. വിശ്വസിച്ച പലരും ചതിച്ചതാണ്.

പിന്നെ കുറച്ചൊക്കെ ചോദിച്ച് വാങ്ങിയതുമാണ്. പിന്നെ ഒരു പരിധി വരെ സമയ ദോഷവുമുണ്ട്. പിന്നെ മറ്റുള്ളവരുടെ ശാപവും ഉണ്ടെന്ന് പറയാം. തന്റെ വളർച്ചയ്ക്ക് മുന്നിൽ പ്രശ്നമായി നിൽക്കുന്നവരെ നശിപ്പിക്കുന്നയാളാണ് ദീലിപ്.

ബഷീറിനെ സിനിമയിൽ ഒന്നുമല്ലാതാക്കിയത് ദീലിപാണ്, അതുപോലെ തുളസിദാസ്.. അങ്ങനെ നിരവധി പേരെ ചവിട്ടി താഴ്ത്തിയാണ് ഇന്ന് കാണുന്ന നിലയിലെയ്ക്ക് ദീലിപ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് ബുദ്ധിമുട്ടുകൾക്ക് ശേഷം ദീലിപ് വീണ്ടും സജീവമാകുമെന്ന് ഉറപ്പാണെന്നും നായർ കൂട്ടിച്ചേർത്തു

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്