കെ. ജി. എഫ് ചാപ്റ്റർ 3 വരുമോ?; വെളുപ്പെടുത്തലുമായി പ്രശാന്ത് നീൽ

കെ. ജി. എഫ് ചിത്രങ്ങളിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് പ്രശാന്ത് നീൽ. രണ്ട് ഭാഗങ്ങളായി വന്ന കെജിഎഫ് സിനിമയ്ക്ക് മൂന്നാം ഭാഗമുണ്ടാവുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യം.

ഇപ്പോഴിതാ ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാവുമെന്ന് സൂചന തന്നിരിക്കുകയാണ് സംവിധായകൻ പ്രശാന്ത് നീൽ. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിട്ടുണ്ടെന്നും യാഷ് തന്നെയാവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത് എന്നാണ് പ്രശാന്ത് നീൽ പറയുന്നത്.

“ചിത്രത്തിന് തീർച്ചയായും മൂന്നാം ഭാഗമുണ്ട്, തിരക്കഥ പൂർത്തിയായിട്ടുണ്ട്. യാഷ് തന്നെയാണ് നായകന്. എന്നാൽ സംവിധായകനായി ഞാൻ ഉണ്ടാവുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. സലാറിന് ശേഷം ഞാൻ ചെയ്യുന്ന ചിത്രമായിരിക്കും എൻ.ടി.ആർ 31. 2024 പകുതിയോടെയാവും ചിത്രീകരണം ആരംഭിക്കുക.

അമിതാഭ് ബച്ചൻ ചിത്രങ്ങൾ കണ്ടാണ് ഞാൻ വളർന്നത്. എന്നെങ്കിലുമൊരിക്കൽ അദ്ദേഹത്തിന് ആക്ഷനും കട്ടും പറയണം. എന്റെ ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹം സമ്മതംമൂളുമെന്നാണ് കരുതുന്നത്.” പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് നീൽ കെജിഎഫ് മൂന്നാം ഭാഗത്തെ കുറിച്ച് സംസാരിച്ചത്.

ഡിസംബർ 22 നാണ് പ്രഭാസ് നായകനായെത്തുന്ന ‘സലാർ’ റിലീസ് ആവുന്നത്. കെജിഎഫ്നു ശേഷമെത്തുന്ന പ്രശാന്ത് നീൽ ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളിലാണ് സലാറിനെ പ്രേക്ഷകർ നോക്കികാണുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ