ബുര്‍ഖ ധരിക്കുന്നത് ഇസ്ലാമിക സ്ത്രീകളുടെ ഇഷ്ടപ്രകാരമാണ്, എന്നാല്‍ അത് സ്‌കൂളില്‍ വേണമെന്ന് വാശിപിടിക്കരുത്, ഞാന്‍ ഇങ്ങനെ ചെയ്തിട്ടില്ല: ഖുശ്ബു

ബുര്‍ഖ ധരിക്കുന്നത് ഇസ്ലാമിക സ്ത്രീകളുടെ ഇഷ്ടമാണെന്നും എന്നാല്‍ അത് സ്‌കൂളില്‍ ധരിക്കണമെന്ന് വാശിപിടിക്കരുത് എന്നും ബിജെപി നേതാവും നടിയുമായി ഖുശ്ബു സുന്ദര്‍. സ്‌കൂളുകളില്‍ ജാതിയും, മതവും കൊണ്ടു പോകേണ്ട കാര്യമില്ലെന്ന് പറഞ്ഞ ഖുശ്ബു കാവി ഇട്ട് മാത്രമേ തങ്ങള്‍ വരൂവെന്ന് ആരും പറഞ്ഞിട്ടില്ല . പക്ഷെ ഇവിടെ ഹിജാബ് ഇട്ടേ വരൂവെന്ന് പറയുന്നവരാണ് ഉള്ളത് എന്ന് കൂട്ടിച്ചേര്‍ത്തു.

ബുര്‍ഖ ധരിക്കുന്നത് ഇസ്ലാമിക സ്ത്രീകളുടെ ഇഷ്ടപ്രകാരമാണ്, എന്നാല്‍ അത് സ്‌കൂളില്‍ ധരിക്കണമെന്ന് വാശിപിടിക്കരുത്. അത് സ്‌കൂളിന്റെ വാതില്‍പ്പടി വരെ ധരിക്കാം. എന്നാല്‍ സ്‌കൂളിനുള്ളില്‍ നിങ്ങള്‍ക്ക് ഒരു യൂണിഫോമുണ്ട്, അത് ധരിക്കണം. ഞാനും ഇസ്ലാം സമുദായത്തില്‍പ്പെട്ടതാണ്. പക്ഷെ ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോയിട്ടില്ല .

സ്‌കൂളിന്റെ ഗേറ്റ് വരെ ഹിജാബ് ധരിച്ചാലും സ്‌കൂളിനുള്ളില്‍ പോകുമ്പോള്‍ യൂണിഫോം തന്നെയാണ് ഞാന്‍ ധരിച്ചിരുന്നത്. മറ്റ് ഇസ്ലാം സമുദായത്തിലെ ഫ്രണ്ട്‌സും അങ്ങനെ തന്നെയായിരുന്നു. എന്റെ മക്കളും യൂണിഫോം ധരിച്ചാണ് സ്‌കൂളില്‍ പോകുന്നത്

കുട്ടികളില്‍ എന്തിനാണ് ഇത്തരത്തില്‍ ജാതിയും, മതവും കലര്‍ത്തുന്നത്. കാവി ഇട്ട് മാത്രമേ തങ്ങള്‍ വരൂവെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ ഇവിടെ ഹിജാബ് ഇട്ടേ വരൂവെന്ന് പറയുന്നവരാണ് ഉള്ളത്. സ്‌കൂളില്‍ പോകുമ്പോള്‍ യൂണിഫോം ധരിക്കില്ല, ഹിജാബ് മാത്രമേ ധരിക്കൂവെന്ന് നിങ്ങള്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ. അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ