രേണുകാസ്വാമിയുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിനും കുടുംബത്തിനും നീതി കിട്ടണം..; ദര്‍ശന്റെ അറസ്റ്റില്‍ സുദീപ്

കന്നഡ സൂപ്പര്‍താരം ദര്‍ശനും കാമുകിയും നടിയുമായ പവിത്ര ഗൗഡയും ചേര്‍ന്ന് രേണുകസ്വാമി എന്ന ആരാധകനെ കൊന്ന സംഭവുമായി ബന്ധപ്പെട്ട അറസ്റ്റിന്റെയും കേസിന്റെയും അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. ദര്‍ശന്റെയും പവിത്രയുടെയും അറസ്റ്റുമായി ബന്ധപ്പെട്ട് കന്നഡയിലെ മറ്റൊരു സൂപ്പര്‍ താരമായ കിച്ചാ സുദീപ് നടത്തിയ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.

കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ ഭാര്യക്കും അവര്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി ലഭിക്കണമെന്ന് സുദീപ് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളില്‍ വരുന്നത് മാത്രമാണ് നമുക്കറിയാവുന്നത്. കാരണം നമ്മളാരും വിവരം തിരക്കാന്‍ പോലീസ് സ്റ്റേഷനില്‍ പോകുന്നില്ലല്ലോ.

സത്യം മറനീക്കിക്കൊണ്ടുവരാന്‍ മാധ്യമങ്ങളും പൊലീസും കഠിനാധ്വാനം ചെയ്യുന്നുണ്ട്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. കൊല്ലപ്പെട്ടയാളുടെ കുടുംബവും ഭാര്യയും നീതി അര്‍ഹിക്കുന്നുണ്ട്. തെരുവില്‍ കിടന്ന് മരിച്ച രേണുകാസ്വാമിക്ക് നീതി ലഭിക്കണം. അയാളുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിന് നീതി കിട്ടണം.

എല്ലാത്തിനുമുപരി എല്ലാവര്‍ക്കും നീതിയില്‍ വിശ്വാസമുണ്ട്. ഈ കേസില്‍ നീതി വിജയിക്കണം. രേണുകാസ്വാമിയുടെ കൊലപാതകവും പിന്നാലെ നടന്‍ ദര്‍ശനെ അറസ്റ്റ് ചെയ്തതും കന്നഡ ചലച്ചിത്ര മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കി. ഇപ്പോഴത്തെ അന്തരീക്ഷം അത്ര ശരിയാണെന്ന് തോന്നുന്നില്ല. ഫിലിം ഇന്‍ഡസ്ട്രിക്ക് നീതിയും ക്ലീന്‍ ചിറ്റും ലഭിക്കണം.

കുറ്റവാളി ശിക്ഷിക്കപ്പെട്ടാലേ ഇന്‍ഡസ്ട്രിക്ക് ആശ്വാസമാകൂ എന്നാണ് കിച്ച സുദീപ് പറയുന്നത്. അതേസമയം, ഈ മാസം എട്ടിനാണ് രേണുകാസ്വാമി കൊല്ലപ്പെട്ടത്. പവിത്രയെ കുറിച്ച് രേണുകാസ്വാമി സോഷ്യല്‍ മീഡിയയില്‍ മോശം കമന്റ് ഇട്ടതാണ് കൊലപാതകത്തിന് കാരണമായത്. കേസില്‍ ഒന്നാം പ്രതിയാണ് പവിത്ര. ദര്‍ശന്‍ രണ്ടാം പ്രതിയും.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ