'എന്നെ കണ്ടാല്‍ അദ്ദേഹത്തെ പോലെ തന്നെ, അഭിനയ ശൈലിയും 'അച്ഛന്റെ പോലെ തന്നെ'; 'കിഷോര്‍ സത്യന്‍' ബന്ധം പറഞ്ഞ് നടന്‍

അനശ്വര നടന്‍ സത്യന്റെ അമ്പതാം ഓര്‍മ ദിനമാണിന്ന്. നടന് പ്രണാമം അര്‍പ്പിച്ച് “കിഷോര്‍ സത്യന്‍” എന്ന പേരിലെ ബന്ധം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ-സീരിയല്‍ താരം കിഷോര്‍ സത്യ. താന്‍ സത്യന്‍ സാറിന്റെ മകനാണെന്ന അപവാദ പ്രചാരണം നടന്നതു മുതല്‍ തന്നെ കണ്ടാല്‍ അദ്ദേഹത്തെ പോലെ തന്നെയാണ്, അഭിനയ ശൈലിയും “അച്ഛന്റെ പോലെ തന്നെ” എന്ന് പറഞ്ഞ് നിരവധി മെസേജുകളും കോളുകളുമാണ് വരുന്നതെന്ന് നടന്‍ പറയുന്നു.

കിഷോര്‍ സത്യയുടെ കുറിപ്പ്:

സത്യന്‍ സാറിന്റെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് 50 വയസാവുന്നു. പ്രണാമം. അദ്ദേഹത്തിന്റെ ഒരേ ഒരു സിനിമയെ ഞാന്‍ കൊട്ടകയില്‍ പോയി കണ്ടിട്ടുള്ളു. എന്റെ അമ്മവീട് കോട്ടയത്താണ്. അവധി ദിവസങ്ങളില്‍ കുട്ടികള്‍ അമ്മ വീട്ടില്‍ പോവുക പണ്ടത്തെ ഒരു പതിവായിരുന്നു. അങ്ങനെ ഒരിക്കല്‍ പോയപ്പോള്‍ ബന്ധുക്കളായ ചില ചേട്ടന്മാര്‍ (സ്റ്റാര്‍ തിയേറ്ററില്‍ ആണെന്ന് തോന്നുന്നു) “കടത്തുകാരന്‍” സിനിമ കാണാന്‍ എന്നെയും കൊണ്ടുപോയി.

പഴയ സിനിമയാണെന്നും വീണ്ടും വരുന്നതും കാണുന്നതും നമ്മുടെ ഭാഗ്യമാണെന്നുമൊക്കെ ചേട്ടന്മാര്‍ പറഞ്ഞിട്ടുണ്ടാവണം…! ഓര്‍മയില്‍ സെപിയ ടോണില്‍ നിറം മങ്ങിയ ചില ഓര്‍മതുണ്ടുകള്‍ മാത്രം. ലോവര്‍ പ്രൈമറിയില്‍ പഠിക്കുന്ന കുട്ടിക്ക് ഒരു വിസ്മയം മാത്രമായിരുന്നു അന്ന് സിനിമ. കാലം ഏറെ കടന്നുപോയി. ഞാനും മലയാളത്തിലെ നടന്മാരുടെ പട്ടികയില്‍ ഇടം പിടിച്ചു. ടെലിവിഷനിലൂടെ ഞാനും സത്യന്‍ സാറിന്റെയും സിനിമകകള്‍ കണ്ടു.

ഏതാണ്ട് ഒരു മാസം മുമ്പ് ഈ ചിത്രം ഒരാള്‍ എനിക്ക് ഫെയ്‌സ്ബുക്കിലൂടെ അയച്ചുതന്നു. എന്താണ് എന്ന് മറുകുറി ഇട്ടപ്പോള്‍ പറഞ്ഞു “കിഷോറിന്റെ ഫാമിലി ഫോട്ടോ അല്ലേ. നെറ്റില്‍ കണ്ടപ്പോള്‍ അയച്ച് തന്നതാണെന്നു.” ഞാന്‍ പറഞ്ഞു, എന്റെ പൊന്നു സഹോദരാ, സത്യന്‍ സാര്‍ എന്റെ അച്ഛനല്ല. അദ്ദേഹം നമ്മെ വിട്ട് പോയിട്ട് തന്നെ 50 വര്‍ഷങ്ങള്‍ കഴിഞ്ഞു. സാമാന്യ ബുദ്ധി ഉപയോഗിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ചെറുമകനല്ലേ എന്നെങ്കിലും ചോദിക്കാമായിരുന്നു.

ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. പക്ഷെ ഏഷ്യാനെറ്റില്‍ “കറുത്ത മുത്ത്” ചെയ്യുന്നതിനിടയിലാണ് ഞാന്‍ സത്യന്‍ സാറിന്റെ മകന്‍ ആണെന്നുള്ള ഒരു പ്രചരണം എവിടെനിന്നോ വന്ന് തുടങ്ങിയത്. എന്റെ പേരിലെ “സത്യ” കണ്ടപ്പോള്‍ ഏതെങ്കിലും ഓണ്‍ലൈന്‍ പത്ര വിരുതന്മാര്‍ പടച്ചിറക്കിയതാവാം ഇത്. ഞാന്‍ ആളുകളോട് മറുപടി പറഞ്ഞു മടുത്തു. എന്നെ കണ്ടാല്‍ അദ്ദേഹത്തെ പോലെ തന്നെയാണെന്നും അഭിനയ ശൈലിയും “അച്ഛന്റെ പോലെ തന്നെ” എന്നും പറഞ്ഞ് മെസ്സേജ് അയച്ചവരും ഫോണ്‍ വിളിച്ചവരും വരെയുണ്ട്. പോരെ പൂരം….

സാറിന്റെ ഒരു സിനിമ പോലും കാണാത്തവര്‍ ആവും മിക്കവരും. ചാനലുകളില്‍ പലരും കാട്ടികൂട്ടുന്ന അദ്ദേഹത്തിന്റെ അനുകരണ ആഭാസം മാത്രമാവും ഇക്കൂട്ടരില്‍ പലരും കണ്ടിട്ടുണ്ടാവുക….! കുറേക്കാലമായി ഈ “കിഷോര്‍ സത്യന്‍” ബന്ധം ഇല്ലാതെയിരിക്കുകയായിരുന്നു. അപ്പോഴാണ് കുടുംബ ചിത്രവുമായി കഴിഞ്ഞ മാസം ഒരാള്‍ ഏറെക്കാലത്തിനു ശേഷം എത്തിയത്. അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി വിട്ടു. ലോകം മുഴുവന്‍ അദ്ദേഹത്തെ ഇന്ന് ഓര്‍മിക്കുമ്പോള്‍ അറിയാതെ കിട്ടിയ ഒരു “സത്യന്‍ ബന്ധത്തിന്റെ” കഥ നിങ്ങളോട് പങ്കുവെക്കുന്നു എന്ന് മാത്രം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം