വീട്ടിലെല്ലാവര്‍ക്കും 50 - 55 വയസ്സ് വരെയേ ആയുസ്സുള്ളൂ; തുറന്നു പറഞ്ഞ് കിഷോര്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് കിഷോര്‍ പീതാംബരന്‍. അപ്രതീക്ഷിതമായുണ്ടായ ചില ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന അദ്ദേഹം വീണ്ടും സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ അച്ഛന്റെ വേര്‍പാടിനെക്കുറിച്ചും തന്റെ രോഗാവസ്ഥയെക്കുറിച്ചുമെല്ലാം കിഷോര്‍ പങ്കുവെച്ചിരിക്കുകയാണ്.

അധ്യാപകനായിരുന്നു കിഷോറിന്റെ അച്ഛന്‍. വോളിബോള്‍ താരം കൂടിയായിരുന്നു. അച്ഛന്റെ മരണത്തില്‍ നിന്നും ഇപ്പോഴും മുക്തനായിട്ടില്ലെന്നാണ് കിഷോര്‍ പറയുന്നത്. വീട്ടില്‍ എല്ലാവരും 50-55 വയസ് വരെയേ ജീവിച്ചിരിക്കുകയുള്ളൂവെന്നാണ് കിഷോര്‍ പറയുന്നത്. ചെറിയ പ്രായത്തില്‍ തന്നെ എല്ലാവരും പ്രമേഹ രോഗികളായെന്നും താരം പറയുന്നുണ്ട്. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് കിഷോര്‍ മനസ് തുറന്നത്.

ഒരു സീരിയലിന്റെ ലൊക്കേഷനില്‍ വച്ച് വയ്യാതെ വന്നു. വലിയൊരു ആശുപത്രിയിലേക്കാണ് പിറ്റേന്ന് പോയത്. ലിവറിന് പ്രശ്നമുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് അവര്‍ കണ്ടു പിടിച്ചു. ചെറുതായി കോണ്‍ട്രാസ്റ്റ് ഉണ്ടെന്നാണ് കണ്ടു പിടിച്ചത്. കുറച്ച് കാലം മരുന്ന് കഴിച്ചു. ഒന്നര വര്‍ഷത്തോളം ആ ആശുപത്രിയില്‍ തന്നെയായിരുന്നു ചികിത്സ.

പിറ്റിയൂട്ടറി ഗ്ലാന്റിനകത്ത് ഒരു സിസ്റ്റുള്ളത് കൊണ്ട് കണ്ണിന്റെ കാഴ്ച എപ്പോള്‍ വേണമെങ്കില്‍ പോകാം. അതിനാല്‍ കണ്ണും ഇതിന്റെ വളര്‍ച്ചയും മാസാമാസം പരിശോധിക്കുന്നുണ്ട്. സ്റ്റിറോയ്ഡ് കഴിക്കുകയാണ്. അതിനാല്‍ ഷുഗറൊന്നും നിയന്ത്രിക്കാനാകില്ല. തല്‍ക്കാലം സര്‍ജറി വേണ്ട. വളര്‍ച്ച നോക്കി കൊണ്ടിരിക്കുകയാണ്. കിഷോര്‍ പറയുന്നു .

നാടകത്തില്‍ നിന്നുമാണ് കിഷോര്‍ സീരിയലിലെത്തുന്നത്. അങ്ങാട്ടിപ്പാട്ട് എന്ന പരമ്പരയിലൂടെയാണ് കിഷോര്‍ സീരിയല്‍ രംഗത്ത് അരങ്ങേറുന്നത്. പിന്നീട് അലകള്‍, സാഗരം, ഹരിചന്ദനം, സ്ത്രീജന്മം, മഞ്ഞുരുകും കാലം തുടങ്ങി നിരവധി സീരിയലുകളുടെ ഭാഗമായി മാറി. ഇതില്‍ നായകനായും വില്ലനായുമെല്ലാം അഭിനയിച്ച് കയ്യടി നേടാന്‍ കിഷോറിന് സാധിച്ചിട്ടുണ്ട്. സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് കിഷോര്‍. കിങ് ആന്റ് കമ്മീഷ്ണര്‍, സിംഹാസനം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് കിഷോര്‍.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?