ചിരി മൂലം ചുംബിക്കുന്ന രംഗം ശരിയായില്ല; ഗെയിം ഓഫ് ത്രോണ്‍സിലെ 'വിചിത്രമായ' സെക്‌സ് രംഗത്തെ കുറിച്ച് കിറ്റ് ഹാരിംഗ്ടണ്‍

2011ല്‍ സംപ്രേഷണം തുടങ്ങിയ സമയം മുതല്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ടെലിവിഷന്‍ പരമ്പരയാണ് ഗെയിം ഓഫ് ത്രോണ്‍സ് . സങ്കീര്‍ണ്ണമായ കഥാപാത്രങ്ങള്‍, നഗ്ന രംഗങ്ങള്‍ , വയലന്‍സ് എന്നിവയൊക്കെ തിങ്ങി നിറഞ്ഞ പരമ്പരയ്ക്ക് കാണികളേറെയാണ്. ഇപ്പോഴിതാ പരമ്പരയിലെ സെക്‌സ് സീനുകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ജോണ്‍ സ്‌നോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കിറ്റ് ഹാരിംഗ്ടണ്‍.

പരമ്പരയില്‍ ഖലീസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തന്റെ സുഹൃത്തു കൂടിയായ എമിലി ക്ലാര്‍ക്കുമായുള്ള സെക്‌സ് സീനുകളെക്കുറിച്ചാണ് കിറ്റ് സംസാരിച്ചത്.

”ശരിക്കും ഇത് വളരെ വിചിത്രമായി തോന്നി. എമിലിയും ഞാനും ഏഴുവര്‍ഷമായി സുഹൃത്തുക്കളാണ്. സാധാരണ ഇത്തരം രംഗങ്ങളിലഭിനയിക്കുമ്പോള്‍ അഭിനേതാക്കള്‍ തമ്മില്‍ ആദ്യമായി കാണുന്നവരായിരിക്കും. ഇന്റിമേറ്റ് സീനുകളുടെ തുടക്കത്തില്‍ ചുംബിക്കാന്‍ ആരംഭിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ പരസ്പരം നോക്കി ചിരിച്ചു തുടങ്ങും.

എമിലി വളരെ മിടുക്കിയാണ് എനിക്ക് അവളെ വളരെ ഇഷ്ടവുമാണ്. അതുകൊണ്ട് ചുംബിക്കുന്നതിന് പ്രശ്‌നമൊന്നുമില്ല. പക്ഷേ അത് അഭിനയിക്കാന്‍ കുറച്ച് പ്രയാസം തന്നെയായിരുന്നു. ഒരു ക്യാമറയ്ക്ക് മുന്നില്‍ അത് അഭിനയിക്കുക വളരെ വിചിത്രമായി തന്നെ തോന്നി. കിറ്റ് കൂട്ടിച്ചേര്‍ത്തു.

Latest Stories

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം