ബോളിവുഡിലെ മുന്‍നിരത്താരമായി നില്‍ക്കുമ്പോഴും സിനിമാ ലോകത്തു നിന്നും പലപ്പോഴും തനിക്ക് അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് നടി യാമി ഗൗതം പറയുന്നത്. എന്നാല്‍ ബോളിവുഡില്‍ അവസരങ്ങള്‍ തേടിയെത്തണമെങ്കില്‍ നന്നായി അഭിനയിച്ചാല്‍ മാത്രം പോരെന്നതാണ് അവസ്ഥയെന്ന് താരം പറയുന്നു്. ഇപ്പോഴിതാ ഈ വിഷയത്തെക്കുറിച്ച് തന്നോട് ഒരു പ്രശസ്തയായ സെലിബ്രിറ്റി മാനേജര്‍ പറഞ്ഞ വാക്കുകള്‍ പങ്കുവെക്കുകയാണ് യാമി.
ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യാമി മനസ് തുറന്നത്. തന്നോട് ബോളിവുഡിലെ പാര്‍ട്ടികളിലും മറ്റും സ്ഥിരമായി പങ്കെടുക്കണമെന്നും എന്നാല്‍ മാത്രമേ സിനിമാ ലോകം തന്നെ ശ്രദ്ധിക്കുകയുള്ളൂവെന്നുമാണ് യാമി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
”ഈയടുത്ത് , ഞാന്‍ ഒരു മീറ്റിംഗിനായി നേരത്തെ തന്നെ എത്തുകയുണ്ടായി. അവിടെ ഞാനൊരാളുടെ മാനേജരെ കണ്ടു. വളരെ സീനിയറാണ് അവര്‍. ഞാന്‍ അവരോട് സംസാരിച്ചു. ഞാനും അവരും സംസാരിക്കുന്നതിനിടെ അവര്‍ എന്നോട് ചോദിച്ചു നിന്നെ എന്താണ് പാര്‍ട്ടികളില്‍ കാണാത്തതെന്ന്. എന്താണ് അതിലിത്ര വലിയ കാര്യമെന്ന് എനിക്ക് മനസിലായില്ല.
പക്ഷെ ഞാന്‍ അത്തരം ഇടങ്ങളില്‍ എത്തണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. നിന്നെ കാണാതെ നീ വന്നതായി അംഗീകരിക്കില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. നല്ലൊരു സിനിമയിലൂടെ വന്നുവെന്നാണ് ഞാന്‍ കരുതുന്നതെന്ന് അവരോട് പറഞ്ഞു. എന്നാല്‍ നെറ്റ് വര്‍ക്കുണ്ടാക്കണമെന്നും എല്ലായിടത്തും എത്തണമെന്നും അവര്‍ പറഞ്ഞു” എന്നാണ് യാമി പറയുന്നത്.
‘നിങ്ങളൊരു നല്ല സിനിമ ചെയ്തിട്ടുണ്ടായേക്കാം. പക്ഷെ അത് കഴിഞ്ഞു, നിങ്ങനെ ആളുകള്‍ മറക്കും” എന്നവര്‍ തന്നോട് പറഞ്ഞുവെന്നും യാമി പറയുന്നത്.