രോഗം വന്നതോടെ ഭാര്യയും മകളും എന്നെ ഉപേക്ഷിച്ചു; തുറന്നുപറഞ്ഞ് കൊല്ലം തുളസി

തനിക്ക് ക്യാന്‍സര്‍ വന്നപ്പോള്‍ ഉറ്റവര്‍ വരെ ഒറ്റപ്പെടുത്തിയെന്ന് നടന്‍ കൊല്ലം തുളസി. അതേക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കൊരു ദുഖമുണ്ട്. ക്യാന്‍സര്‍ എന്നെ ഒറ്റപ്പെടുത്തി. സമൂഹത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമെല്ലാം എന്നെ ഒറ്റപ്പെടുത്തി. എന്തിന്, എന്റെ ഭാര്യയും മകളും വരെ എന്നെ ഉപേക്ഷിച്ചു. അത് എന്നെ വല്ലാതെ തളര്‍ത്തുന്നുണ്ട്. എന്റെ മാത്രം അവസ്ഥയല്ല ഇത്. കൊല്ലം തുളസി പറയുന്നു.

കൂടെ നടന്നവരും കൈ പിടിച്ച് നടത്തിയവരുമെല്ലാം ഒറ്റപ്പെടുത്തിയ അനുഭവമുള്ള ഒരുപാട് പേരുണ്ട്. മരണത്തെ നേരിടാന്‍ ഞാന്‍ തയ്യാറാണ്. എന്തിനാണ് മരണത്തെ ഭയക്കുന്നത്. മരണമൊക്കെ നേരത്തേ തന്നെ എഴുതി വച്ചിട്ടുണ്ട്. പക്ഷെ എന്നെ കൊല്ലാന്‍ വന്ന ക്യാന്‍സര്‍ എന്ന മൂര്‍ഖനെ ഞാന്‍ കൊന്നു. പക്ഷെ പുളവന്‍ ചുറ്റിക്കിടക്കുന്നുണ്ട്.

അത് കാരണം മറ്റ് കുറച്ച് ആരോഗ്യപ്രശ്നങ്ങളുണ്ട്. പക്ഷെ മരണം വരെ സുഖത്തോടെ ജീവിക്കാന്‍ തന്നെയാണ് തീരുമാനമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

Read more

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ തിളങ്ങിയ നടനാണ് കൊല്ലം തുളസി. വില്ലന്‍ വേഷങ്ങളിലാണ് നടന്‍ കൂടുതലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നാടകത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ കൊല്ലം തുളസി പിന്നീട് സിനിമയിലേക്കും സീരിയലിലേക്കും ചുവടുവെക്കുകയായിരുന്നു.