കള്‍ച്ചര്‍ ഇല്ലാത്തവന്‍ സൂപ്പര്‍ സ്റ്റാറായാലും ആര്‍ക്കും ഒന്നും കൊടുക്കില്ല :കൊല്ലം തുളസി

സിനിമാരംഗത്തുള്ളവര്‍ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് നടന്‍ കൊല്ലം തുളസി പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ലക്ഷങ്ങള്‍ വാരി എറിയുന്ന ആളുകളാണെന്നും സുരേഷ് ഗോപി ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണെന്നുമാണ് അദ്ദേഹം പറയുന്നത്.

നായക നിരയിലുള്ളവര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് സിദ്ദിഖ്, സായ് കുമാര്‍ അങ്ങനെയുള്ളവര്‍. പിന്നെ മൂന്നാമത് വരുന്നതാണ് ഞങ്ങളെ പോലുള്ള കുറെ ഡൂക്ലിസ്. വലിയ താരങ്ങളൊക്കെ ലക്ഷങ്ങളും കോടികളും ഒക്കെ വാങ്ങിക്കും. രണ്ടാമത്തവര്‍ക്ക് ലക്ഷങ്ങളെ ഉള്ളു. ചെറിയ ലക്ഷങ്ങള്‍. പിന്നെയുള്ളവര്‍ പതിനായിരവും അമ്ബതിനായിരവും ഒക്കെ വാങ്ങുന്ന സാധാരണ താരങ്ങളാണ്. അവര്‍ക്ക് നിത്യ ചെലവിനെ അത് തികയൂ.

അപ്പോള്‍ സിനിമയില്‍ ഉള്ള എല്ലാവരും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യണം എന്ന് പറഞ്ഞാല്‍ അത് അസൗകര്യമാണ്. മറ്റുള്ളവരെ സഹായിക്കുക അവരുടെ വേദനയില്‍ പങ്കുചേരുക. അങ്ങനെയുള്ള കള്‍ച്ചര്‍ ഇല്ലാത്തവന്‍ ഏത് വലിയ സൂപ്പര്‍ സ്റ്റാറായാലും ആര്‍ക്കും ഒന്നും കൊടുക്കില്ല.

മമ്മൂട്ടിയും മോഹന്‍ലാലും ഏറ്റവും വലിയ താരങ്ങളാണ്. ഏറ്റവും കൂടുതല്‍ തുക പ്രതിഫലം വാങ്ങുന്നവരാണ്. അവരൊക്കെ ഒരുപാട് ചാരിറ്റി ചെയ്യുന്നുണ്ട്. ഒരുപാട് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. എനിക്ക് നേരിട്ടറിയാം. മമ്മൂട്ടിയൊക്കെ ഇതിന് ലക്ഷങ്ങള്‍ വാരി എറിയുന്ന ആളാണ്. മോഹന്‍ലാലും അങ്ങനെയാണ്.

സുരേഷ് ഗോപി ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. തന്റെ വരുമാനത്തിന്റെ പകുതിയും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാക്കുന്ന ആളാണ്. പബ്ലിസിറ്റിക്ക് ആണെന്ന് ചില കുബുദ്ധികള്‍ പറയുമെങ്കിലും മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ അത് വേണം. അത് നല്ലതാണ്. അറിയിച്ചു ചെയ്യുന്നത് തെറ്റാണെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും കൊല്ലം തുളസി പറഞ്ഞു.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?