ആ ഗോസിപ്പ് സഹിക്കാനായില്ല, ഒടുവില്‍ നസീര്‍ ശങ്കരന്‍ നായര്‍ക്കിട്ട് അടിച്ചു : കൊല്ലം തുളസി

പൊതുവെ സൗമ്യശീലനായിരുന്ന നസീറിന് ഒരിക്കല്‍ തന്നെക്കുറിച്ചുള്ള ഗോസിപ്പ് കേട്ട് നിയന്ത്രണം വിട്ടു പോയെന്നും, ഒരാളെ തല്ലുകയും ചെയ്തിരുന്നു എന്നും വെളിപ്പെടുത്തുകയാണ് നടന്‍ കൊല്ലം തുളസി മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍.

കൊല്ലം തുളസിയുടെ വാക്കുകള്‍

പ്രേം നസീറിനെ ആദ്യമായി കാണുന്നത് സിനിമാ സെറ്റിലല്ല. നേരിട്ടാണ്. ശങ്കരന്‍ നായര്‍ എന്നൊരു സിനിമാ മാസികക്കാരനുണ്ട്. അങ്ങേരുമായുള്ള യഥാര്‍ത്ഥ ഫൈറ്റാണ് ആദ്യം കാണുന്നത്. കൊച്ചിന്‍ കോര്‍പ്പറേഷനില്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സമയമാണ്. അന്നൊരു സ്റ്റാര്‍നൈറ്റ് നടക്കുകയാണ്. അന്നൊരു ഷോ നടത്തുകയായിരുന്നു. മുന്നില്‍ പ്രേക്ഷകരായി പ്രേമം നസീറുണ്ട്, മധു സാറുണ്ട്, ശങ്കര്‍ നായരുണ്ട്.

ഫ്രണ്ട് റോയില്‍ ഒരു അടി നടക്കുകയാണ്. നോക്കുമ്പോള്‍ പ്രേം നസീര്‍ ശങ്കരന്‍ നായര്‍ക്കിട്ട് അടിക്കുകയാണ്. സഹികെട്ട് അടിച്ചു പോയതാണ്. അദ്ദേഹത്തെക്കുറിച്ച് കുറേ ഗോസിപ്പുകള്‍ മാസികയില്‍ എഴുതി. നോക്കി വച്ചിരിക്കുകയായിരുന്നു. അവിടെ വച്ചും അവര്‍ തമ്മിലെന്തോ ഉണ്ടായി. എന്താണുണ്ടായതെന്ന് ഇന്നും അറിയില്ല. അടിച്ചത് പ്രേം നസീര്‍ ആണെന്നൊക്കെ അപ്പോഴാണ് അറിയുന്നത്. സഹികെട്ടാല്‍ ചേരയും കടിക്കില്ലേ.

ആദ്യമായി അഭിനയിക്കുന്നത് പ്രേം നസീറിനൊപ്പമാണ്. അതിനും മുമ്പ് അദ്ദേഹത്തിന്റെ അടിയും കണ്ടിട്ടുണ്ട്. അദ്ദേഹമൊരു നല്ല വ്യക്തിയായിരുന്നു.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം