നടന്‍ കൊല്ലം തുളസി സ്ഫികം ജോര്‍ജിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തലക്കനം പിടിച്ച രീതിയിലുള്ള പെരുമാറ്റം സ്ഫടികം ജോര്‍ജിന്റെ ഭാഗത്ത് നിന്ന് തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് കൊല്ലം തുളസി പറയുന്നത്.
മാസ്റ്റര്‍ ബിന്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കൊല്ലം തുളസി വെളിപ്പെടുത്തല്‍ നടത്തിയത്. ഞാന്‍ നായകനായി മോഹിതം എന്നൊരു സിനിമ ചെയ്തിരുന്നു. സിനിമയില്‍ വില്ലന്‍ സ്ഫടികം ജോര്‍ജാണ്. ആ സിനിമയില്‍ നായകനായ ഞാന്‍ സ്ഫടികം ജോര്‍ജിനെ അടിക്കുന്നൊരു സീനുണ്ട്. പക്ഷെ അതിന് അദ്ദേഹം സമ്മതിച്ചില്ല.
കൊല്ലം തുളസി എന്നെ അടിക്കാന്‍ പറ്റില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ അവിടുന്ന് അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദിച്ചു കൊല്ലം തുളസിയുടെ കഥാപാത്രമല്ലെ അടിക്കുന്നത് സമ്മതിച്ചുകൂടെയെന്ന്.
പക്ഷെ എന്നിട്ടും അദ്ദേഹം സമ്മതിച്ചില്ല. മോഹന്‍ലാല്‍, മമ്മൂട്ടി നില്‍ക്കുന്ന രീതിയില്‍ നിന്നാണ് അന്ന് സ്ഫടികം ജോര്‍ജ് എന്നോട് സംസാരിച്ചത്. ഞാനും ഇതേ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചു. പക്ഷെ ആ സീന്‍ ചെയ്യാന്‍ അദ്ദേഹം സമ്മതിച്ചില്ല.
അങ്ങനെ അവസാനം അദ്ദേഹത്തിന്റെ വാശി നടന്നു. ആ സീന്‍ എടുത്തില്ല. അങ്ങനെയുള്ള അനുഭവങ്ങളുണ്ട്. കൊല്ലം തുളസി പറഞ്ഞു.