വിദേശ രാജ്യങ്ങളില്‍ ചെന്ന് താന്‍ കൊമേഡിയന്‍ ആണെന്ന് പറയുമ്പോള്‍ അവര്‍ തന്നെ അത്ഭുതത്തോടെയാണ് നോക്കാറുള്ളതെന്ന് കോട്ടയം നസീര്‍. തന്റെ രൂപത്തിന് ചേരുന്ന വേഷങ്ങളിലേക്കല്ല താന്‍ ഇതുവരെ കാസ്റ്റ് ചെയ്യപ്പെട്ടത്. എന്തുകൊണ്ട് അങ്ങനെയുള്ള കഥാപാത്രങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെടുന്നില്ലെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് എന്നാണ് നടന്‍ പറയുന്നത്.
‘റോഷാക്ക്’ സിനിമയില്‍ തനിക്ക് കിട്ടിയ കഥാപാത്രം മിമിക്രി കഥാപാത്രങ്ങളില്‍ നിന്നും മാറി കണ്ടത് ആയതിനാലാകും ശ്രദ്ധ നേടിയത് എന്നാണ് നടന്‍ പറയുന്നത്. 27 കൊല്ലമായി സിനിമയില്‍ വന്നിട്ട്. ചെറുതും വലുതുമായി ഒരുപാട് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
പക്ഷെ മിമിക്രിയുടെ ചട്ടക്കൂടിന് പുറത്ത് ചെയ്ത വേഷങ്ങള്‍ വളരെ കുറവാണ്. വിദേശ രാജ്യങ്ങളില്‍ ഒക്കെ പോകുമ്പോള്‍ ഇമിഗ്രേഷനില്‍ ഒക്കെ നടനായി പരിചയപ്പെടുത്തുമ്പോള്‍ വില്ലനാണോ എന്നാണ് ആളുകളുടെ സംശയം. കൊമേഡിയന്‍ ആണെന്ന് പറയുമ്പോള്‍ അവര്‍ അത്ഭുതപ്പെട്ട് നോക്കും.
ഈ രൂപത്തില്‍ ഒരിക്കലും ഒരു കൊമേഡിയന്‍ ഇല്ല എന്നതാണ് അവരുടെ അത്ഭുതം. രൂപത്തിന് ചേരുന്ന വേഷങ്ങളിലേക്കല്ല താന്‍ കാസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. അതില്‍ നിന്ന് മാറി കിട്ടുക എന്നതിലാണ് സന്തോഷം എന്നാണ് കോട്ടയം നസീര്‍ പറയുന്നത്.