മമ്മൂക്കയാണ് ആ സിനിമയിലേക്ക് വിളിച്ചത്, മേക്കപ്പ് ചെയ്തപ്പോഴാണ് അറിഞ്ഞത് ആ കഥാപാത്രം മറ്റൊരാള്‍ ചെയ്‌തെന്ന്: കോട്ടയം നസീര്‍

ഹാസ്യ വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും ഒട്ടേറെ സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങളായെത്തിയ താരമാണ് കോട്ടയം നസീര്‍. അഭിനയത്തോടൊപ്പം ചിത്രരചനയുമായി തിരക്കിലാണ് കോട്ടയം നസീര്‍. ഇതിനിടെ താന്‍ ചെയ്തതില്‍ വച്ചേറ്റവും നല്ല റോളിനെ കുറിച്ച് പറഞ്ഞ താരത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘ബാവുട്ടിയുടെ നാമത്തില്‍’ എന്ന ചിത്രത്തെ കുറിച്ചാണ് കോട്ടയം നസീര്‍ സംസാരിച്ചത്. തന്റെ ഇമേജ് ബ്രേക്കിംഗ് ചിത്രമായിരുന്നു ബാവുട്ടിയുടെ നാമത്തില്‍. ”മമ്മൂക്കയാണ് ബാവുട്ടിയുടെ നാമത്തിലേക്ക് എന്നെ വിളിച്ചത്. ഫ്രീയാണെങ്കില്‍ രണ്ട് ദിവസത്തേക്ക് സെറ്റിലേക്ക് വരാന്‍ പറഞ്ഞു.”

”മേക്കപ്പ് ചെയ്യുമ്പോഴാണ് അറിഞ്ഞത് രണ്ട് ദിവസം മുമ്പ് ഈ കഥാപാത്രം മറ്റൊരാള്‍ ചെയ്ത് പോയതാണെന്ന്. സംവിധായകന് തൃപ്തിയാകാതെ വന്നപ്പോഴാണ് എന്നെ വിളിച്ചത്. എന്റെ നെഞ്ചിടിപ്പ് കൂടി. ആ ചിത്രത്തിലെ ശ്രീനിവാസന്‍ എന്ന കഥാപാത്രത്തിന് നീലേശ്വരം ഭാഷയാണ്. അത് വഴങ്ങണം.”

”ആദ്യ സീന്‍ ഷൂട്ട് ചെയ്തപ്പോള്‍ തന്നെ ജി.എസ് വിജയന്‍ സാറും രഞ്ജിയേട്ടനും മമ്മൂക്കയും ഹാപ്പിയായി. റിലീസ് ചെയ്തതിന് ശേഷം മമ്മൂക്ക പറഞ്ഞു ‘ബാവുട്ടിയില്‍ നിന്റെ കഥാപാത്രത്തെയാണ് എന്റെ ഭാര്യയ്ക്കിഷ്ടപ്പെട്ടത്’ എന്ന്” എന്നാണ് കോട്ടയം നസീര്‍ ഗൃഹലക്ഷ്മി മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ജി.എസ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ബാവുട്ടിയുടെ നാമത്തില്‍. രഞ്ജിത്ത് ആണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍മ്മാണവും. മമ്മൂട്ടിക്കൊപ്പം ശങ്കര്‍ രാമകൃഷ്ണന്‍, കനിഹ, കാവ്യ മാധവന്‍, റിമ കല്ലിങ്കല്‍, വിനീത്, സുധീഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം