'അപ്പോഴേയ്ക്കും ഞാന്‍ കരഞ്ഞു പോയി, അത് ഭയങ്കര ഷോക്കായിരുന്നു'; മാമുക്കോയയെ ആശുപത്രിയില്‍ എത്തിച്ച അനുഭവം പറഞ്ഞ് കോട്ടയം നസീര്‍

മാമുക്കോയക്ക് ഒപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ കോട്ടയം നസീര്‍. താരത്തിനൊപ്പം ഹോട്ടലില്‍ താമസിച്ചതും അദ്ദേഹത്തിന് നെഞ്ചുവേദന വന്നപ്പോള്‍ അനുഭവിച്ച ടെന്‍ഷനെ കുറിച്ചും നസീര്‍ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സഞ്ചാരം ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് കോട്ടയം നസീര്‍ സംസാരിച്ചത്.

താനും മാമുക്കോയക്കയും ജോണി ആന്റണിയും ചെറിയാന്‍ കല്‍പകവാടി ചേട്ടനുമൊക്കെ വൈകുന്നേരം കഥകള്‍ പറഞ്ഞിരിക്കുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് മാമുക്കോയക്ക നെഞ്ച് തടവുകയും വിയര്‍ക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുന്നുമുണ്ട്. എപ്പോഴും ജോളി മൂഡിലിരിക്കുന്ന ആളെ അങ്ങനെ ക്ഷീണാവസ്ഥയില്‍ കണ്ടപ്പോള്‍ പന്തികേട് തോന്നി.

ഇന്നിനി ഇക്കയുടെ മുറിയില്‍ കിടക്കണ്ട, തന്റെ ഒപ്പം കിടന്നാ മതിയെന്ന് താന്‍ പറഞ്ഞു. രാത്രിയായപ്പോള്‍ നെഞ്ചുവേദനയായി. ആശുപത്രിയില്‍ പോവാമെന്ന് പറഞ്ഞു. താന്‍ ആകെ പേടിച്ച് പോയി. ആരെ വിളിക്കണം, എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയുമില്ല. റിസപ്ഷനില്‍ വിളിച്ച് പറഞ്ഞ് വണ്ടി വന്ന് ആശുപത്രിയിലെത്തി.

അപ്പോഴേയ്ക്കും താന്‍ കരഞ്ഞു പോയി. കാരണം അങ്ങനെ ഒരു സാഹചര്യം ഇതുവരെ വന്നിട്ടില്ല. ‘നിങ്ങള്‍ കറക്ട് സമയത്തിനാണ് കൊണ്ടുവന്നത്. കുറച്ച് സമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ നമുക്ക് ആളെ കിട്ടില്ലായിരുന്നു’ എന്നായിരുന്നു ഡോക്ടര്‍ വന്നപ്പോള്‍ തന്നോട് പറഞ്ഞത്. അത് ഭയങ്കര ഷോക്കായിരുന്നു എന്നാണ് കോട്ടയം നസീര്‍ പറയുന്നത്.

Latest Stories

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ