അബിക്കയുടെ വേദന നേരിട്ട് കണ്ടിട്ടുണ്ട്, ഷെയ്‌നിന്റെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വിഷമം: കോട്ടയം നസീര്‍

ഷെയ്ന്‍ നിഗത്തിന് സിനിമയില്‍ വിലക്ക് പ്രഖ്യാപിച്ചത് വലിയ ചര്‍ച്ചകള്‍ക്കാണ് തിരി കൊളുത്തിയത്. ഇപ്പോഴിതാ ഷെയ്‌നിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ നടന്‍ കോട്ടയം നസീര്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. മൂവി വേള്‍ഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടന്‍ പ്രതികരിച്ചത്.

ഷെയ്ന്‍ നിഗത്തിന്റെ പിതാവ് അബിക്കൊപ്പം വളരെ വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട് കോട്ടയം നസീര്‍. അബി തിളങ്ങി നില്‍ക്കുന്ന സമയത്താണ് കോട്ടയം നസീര്‍ മിമിക്രിയിലേക്ക് എത്തിയത്. ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വിഷമമുണ്ടെന്നാണ് കോട്ടയം നസീര്‍ പറഞ്ഞത്.

ഷെയ്ന്‍ നിഗം വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്ത കേള്‍ക്കുമ്പോള്‍ വിഷമമുണ്ട്. പേഴ്‌സണലി കണക്ഷനില്ല. അബീക്കയുടെ പെയിന്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ള ഒരാളാണ്. ആ ഒരു കലാകാരന്‍ ഇങ്ങനൊരു മേഖലയില്‍ എത്തണമെന്നത് എത്രത്തോളം ആഗ്രഹിച്ചതാണെന്നും അതിന്റെ പെയിന്‍ അദ്ദേഹത്തിന് എത്രത്തോളമായിരുന്നുവെന്നും എനിക്ക് അറിയാം.’

Read more

‘നമ്മള്‍ എത്ര ചെറുപ്പമാണെങ്കിലും അല്ലെങ്കിലും നമ്മള്‍ മാനസീകമായി തകര്‍ന്നാല്‍ നമ്മള്‍ പെട്ടന്ന് അടിയില്‍ പോകും. അദ്ദേഹത്തിന്റെ വിയോഗത്തില്‍ പോലും ആഗ്രഹിച്ചിടത്ത് എത്താന്‍ പറ്റാത്ത വിഷമമുണ്ടാകാം. അത് ചിലപ്പോള്‍ അദ്ദേഹം പുറത്ത് കാണിച്ചിട്ടുണ്ടാവില്ല. നല്ലത് വരാന്‍ വേണ്ടി പ്രാര്‍ഥിക്കാം. ആരേയും കുറ്റപ്പെടുത്തിയോ ന്യായീകരിച്ചോ പറയാന്‍ നമുക്ക് ഇപ്പോള്‍ പറ്റില്ല’ കോട്ടയം നസീര്‍ പറഞ്ഞു.