'ആ സിനിമയാണ് ബാലൻ കെ നായർ എന്ന വ്യക്തിയുടെ തലവര മാറ്റി മറിച്ചത്'; സംവിധായകൻ

നായകനെ വരെ വിറപ്പിക്കുന്ന വില്ലനായി മലയാള സിനിമാ ലോകത്ത് അരങ്ങുവാണ നടനാണ് ബാലൻ കെ നായർ. നാടക രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ അദ്ദേഹം നിരവധി മികച്ച വേഷങ്ങളാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ബാലൻ കെ നായർ എന്ന നടനെ കണ്ടെത്തിയതും തുടർന്ന് തൻ്റെ ചിത്രത്തിൽ അഭിനയിപ്പിച്ചതിനെപ്പറ്റിയും സംവിധായകൻ കെ.പി കുമാരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം സിനിമയെപ്പറ്റിയും ബാലൻ കെ നായരെപ്പറ്റിയും സംസാരിച്ചത്. തന്റെ അഥിതി എന്ന ചിത്രത്തിലാണ് ബാലനെ ആദ്യം നായകനാക്കിയത്. അതിലൂടെ അദ്ദേഹത്തിന് അന്ന് സ്റ്റേറ്റ് അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ താനും തിരക്കഥകൃത്തമായ ശ്രീകണ്ഠൻ നായരുമായി നാടകത്തിൻ്റെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നതിനിടെയാണ്  ആദ്യമായി ബാലൻ കെ നായരെ കാണുന്നത്.

അന്നേ തൻ്റെ കഥായിലെ കഥാപാത്രമായ രാഘവനുമായി നല്ല സാമ്യം തോന്നി. പിന്നീട് അദ്ദേഹത്തിൻ്റെ നാടകം കണ്ടു കഴിഞ്ഞപ്പോൾ തൻ്റെ കഥയിൽ അദ്ദേഹവും വേണമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹം സിനിമയിലേത്തിയത്.

പലപ്പോഴും ബാലനെ കണ്ടിട്ടാണ് താൻ ആ സ്ക്രിപ്റ്റ് കംപ്ലിറ്റാക്കിയത്. പിന്നിട്  സിനിമയ്ക്ക്  സ്ക്രിപ്റ്റ് കംപ്ലിറ്റായപ്പോൾ ഷീലയ്ക്കും, പിജെ അൻ്റണിക്കുമൊപ്പം ബാലൻ കെ നായരും മനസ്സിലേയ്ക്ക് വരുകയും അദ്ദേഹത്തെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയുമായിരുന്നു. അങ്ങനെ അദ്ദേഹത്തെ സിനിമയിലഭിനയിക്കുകയും ആദ്യ സിനിമയ്ക്ക് തന്നെ മികച്ച സഹനടനുള്ള ദേശീയ പുരസ്ക്കാരം ലഭിക്കുകയുമായിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു