നിന്റെ കെട്ടിയവനില്ലേ ആ മൊട്ട, ഇനി ഇങ്ങനെ ചെയ്യരുതെന്ന് അവനോട് പറഞ്ഞേക്കണം! അന്ന് ലളിതാമ്മ എന്നോട് പറഞ്ഞു: മഞ്ജുപിള്ള

തട്ടീംമുട്ടീം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ അമ്മായിയമ്മയും മരുമകളുമാണ് കെപിഎസി ലളിതയും മഞ്ജു പിള്ളയും. പരമ്പരയില്‍ മരുമകളാണെങ്കിലും യഥാര്‍ത്ഥത്തില്‍ മകളെപ്പോലെയാണ് മഞ്ജുവെന്ന് മുന്‍പ് കെപിഎസി ലളിത പറഞ്ഞിരുന്നു. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലളിതാമ്മയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു പിള്ള.

ഇടയ്ക്കിടയ്ക്ക് അമ്മ എന്നെ ഫ്ളാറ്റിലേക്ക് വിളിക്കും. അതേപോലെ തന്നെ നല്ല രുചിയുള്ള ഭക്ഷണവും തരും. ഞാനുണ്ടാക്കുന്ന ഭക്ഷണത്തിന് എന്തെങ്കിലും കുറ്റം പറയുകയും ചെയ്യും. പായസം പോലെയാണ് എന്റെ അവിയല്‍ എന്ന് പറഞ്ഞ് കളിയാക്കാറുണ്ട്. ജീരകം അരച്ചാണ് അവിയലുണ്ടാക്കുന്നത്, അത് അമ്മയ്ക്കിഷ്ടമല്ലാത്തതിനാലാണ് പായസം പോലെ ഉണ്ടാക്കുന്നു എന്ന് പറഞ്ഞ് കളിയാക്കിയിരുന്നത്.

എന്നെ മാത്രമല്ല സുജിത്തിനെക്കുറിച്ച് പറഞ്ഞും അമ്മ എത്താറുണ്ട്. അമര്‍ അക്ബര്‍ അന്തോണി ചെയ്തിരുന്ന സമയത്തെ രസകരമായ സംഭവത്തെക്കുറിച്ചും മഞ്ജുപിള്ള തുറന്നുപറഞ്ഞിരുന്നു. നിന്റെ കെട്ടിയവനില്ലേ ആ മൊട്ട, അവന്‍ ഈ ലോകത്തുള്ള സകല ലൈറ്റും എന്റെ കണ്ണിലേക്കാണ് വെച്ചത്. എനിക്ക് കണ്ണ് തുറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇനി ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞേക്കണമെന്നും അമ്മ അന്ന് പറഞ്ഞിരുന്നു.

Read more

അമ്മയുടെ രൂപം വല്ലാതെ മാറിപ്പോയതിനാലും ഓര്‍മ്മ നഷ്ടപ്പെട്ടതിനാലും സന്ദര്‍ശകരെയൊന്നും സിദ്ധാര്‍ത്ഥ് അനുവദിച്ചിരുന്നില്ല. ഇടയ്ക്ക് മഞ്ജുപിള്ള ചോദിച്ചപ്പോള്‍ സിദ്ധാര്‍ത്ഥ് വന്നോളാന്‍ പറഞ്ഞിരുന്നു. അന്ന് ചെന്നപ്പോള്‍ അമ്മയെ വിളിച്ചപ്പോള്‍ ആ കാല്‍ ഒന്നനങ്ങിയിരുന്നുവെന്നും മഞ്ജു ഓര്‍ത്തെടുക്കുന്നു. അമ്മ മരിച്ച സമയത്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കിയവരോട് രോഷമാണ് തോന്നുന്നതെന്നുമായിരുന്നു മഞ്ജുപിള്ള പറഞ്ഞത്.