കെപിഎസി ലളിതയെ അനുസ്മരിച്ച് സംവിധായകന്‍ ഭദ്രന്‍. സ്ഫടികം ചിത്രത്തിന്റെ പുതിയ പതിപ്പ് എന്നാണ് തനിക്ക് കാണാനാവുക എന്ന് കെപിഎസി ലളിത പലകുറി ചോദിച്ചിരുന്നതായാണ് സംവിധായകന്‍ പറയുന്നത്. സ്ഫടികത്തില്‍ ആടുതോമയുടെ അമ്മ മേരി ആയാണ് ലളിത വേഷമിട്ടിരുന്നത്.
”എന്തും സഹിച്ചും കൊടുത്തും മകനെ സ്‌നേഹിച്ച ആ പൊന്നമ്മച്ചി, ഏതൊരു മകന്റെയും നാവിലെ ഇരട്ടി മധുരമായിരുന്നു. ആ അമ്മ എത്ര വട്ടം ആവര്‍ത്തിച്ച് എന്നോട് ചോദിക്കുമായിരുന്നു. ‘എന്നാണ് ഭദ്രാ, നിങ്ങളീ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പുതിയ സ്ഫടികം തിയറ്ററില്‍ ഒന്നൂടി കാണാന്‍ പറ്റുക…’
ഈശ്വരന്റെ കാലേകൂട്ടിയുള്ള ഒരു നിശ്ചയമായിരുന്നിരിക്കാം, ഈ അമ്മയുടെ വേര്‍പാടിന്റെ ഓര്‍മകളിലൂടെ വേണം ഈ പുതിയ തലമുറ ‘സ്ഫടിക’ത്തെ പുതിയ ഭാവത്തിലും രൂപത്തിലും കാണാനും അനുഭവിക്കാനും.. മരണമില്ലാത്ത ഇത്രയും മഹാരഥന്മാര്‍ ഒന്നിച്ചു കൂടിയ മറ്റൊരു ചലച്ചിത്രം ഇനിയുണ്ടാവില്ല…”
ഭദ്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കെപിഎസി ലളിതയെക്കൂടാതെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും സാങ്കേതിക പ്രവര്‍ത്തകരമായ നിരവധി പേര്‍ ഇന്ന് നമുക്കൊപ്പമില്ല.
തിലകന്‍, നെടുമുടി വേണു, രാജന്‍ പി ദേവ്, ശങ്കരാടി, കരമന ജനാര്‍ദ്ദനന്‍ നായര്‍, ബഹദൂര്‍, എന്‍ എഫ് വര്‍ഗീസ്, പറവൂര്‍ ഭരതന്‍, സില്‍ക്ക് സ്മിത, ഛായാ?ഗ്രാഹകന്‍ ജെ വില്യംസ്, എഡിറ്റര്‍ എം എസ് മണി, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്‍.എല്‍ ബാലകൃഷ്ണന്‍ എന്നിവരെയൊക്കെ അനുസ്മരിച്ചു കൊണ്ടാണ് ഭദ്രന്റെ പോസ്റ്റ്.
കെപിഎസി ലളിതയുടെ വിയോഗത്തിനു പിന്നാലെ സ്ഫടികം ചിത്രീകരണ സമയത്തെ ഒരു ഓര്‍മ്മയും ഭദ്രന്‍ പങ്കുവച്ചിരുന്നു ”ഞാന്‍ ഓര്‍ക്കുന്നു, തിലകന്‍ ചേട്ടന്റെ (ചാക്കോ മാഷ്) ഭാര്യയായി അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ വ്യക്തിപരമായി എന്നോട് ശത്രുതയിലിരിക്കുന്ന തിലകന്‍ ചേട്ടന്‍ അഭിനയിക്കുമ്പോള്‍ ഒരു ഭാര്യ പ്രതീക്ഷിക്കുന്ന സ്‌നേഹവും കരുതലും ഒക്കെ ആ കഥാപാത്രത്തില്‍ നിന്ന് എന്നോട് ഉണ്ടാകുമോ?”
ഒരു നിമിഷം ആലോചിച്ചതിന് ശേഷം ഈ അഭിനയ രാജ്ഞി പറഞ്ഞു; ‘അതിപ്പോ അങ്ങേര് കാണിച്ചില്ലേലും ഞാനങ്ങോട്ട് കാണിച്ചാല്‍ പോരേ.. ‘ അതാണ് കെപിഎസി ലളിത. ആ മുഖവും തഞ്ചവും ശബ്ദവും എന്നെന്നേക്കുമായി സ്മൃതിയിലേയ്ക്ക് ആണ്ടു പോയതില്‍ മലയാള സിനിമയ്ക്ക് ഒരു തീരാദുഃഖം തന്നെയാണ്. ഇനിയൊരു കെപിെസി ലളിത ഭൂമുഖത്തുണ്ടാവില്ല.